കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകില്ല; യെദ്യൂരപ്പ

ബെംഗളൂരു : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകില്ലെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ ബുധനാഴ്ച പറഞ്ഞു.

സുത്തൂർ മഠാധിപതി ശിവരാത്രി ദേശികേന്ദ്ര സ്വാമിയെ സന്ദർശിച്ച ശേഷം സുത്തൂർ മഠം ശാഖയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ. ഏപ്രിലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംസ്ഥാന സന്ദർശനത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന്, ഇക്കാര്യം തനിക്ക് അറിയില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

യെദ്യൂരപ്പയുടെ എല്ലാ വാഗ്ദാനങ്ങളും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പാലിച്ചിട്ടുണ്ടെന്നും ബൊമ്മൈയുടെ നേതൃത്വത്തിൽ ബിജെപി അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts