ബെംഗളൂരു : പാകിസ്ഥാന്‍ റിപബ്ലിക് ദിനത്തില്‍ ആശംസകള്‍ നേർന്ന് വാട്സ്ആപ്പ് സ്റ്റാറ്റസിട്ടത്തിന് കർണാടകയിലെ ബാഗൽകോട്ടിൽ കുത്മ ഷെയ്ഖ് എന്ന 25 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 24 ന് യുവതി താമസിക്കുന്ന സ്ഥലമായ മുധോളിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
മാർച്ച് 23 ന്, കുത്മ പാകിസ്ഥാൻ റിപ്പബ്ലിക് ദിന പോസ്റ്ററിന്റെ ഒരു ചിത്രം പങ്കുവെക്കുകയും, അതിൽ “അല്ലാഹു എല്ലാ ജനതയെയും ഐക്യവും സമാധാനവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ” എന്ന് എഴുതിയിരുന്നു. ഇതേത്തുടർന്ന്, പാകിസ്ഥാന്റെ പ്രമേയ ദിനത്തെ കുറിച്ച് പോസ്റ്റ് ചെയ്ത് കുത്മ രണ്ട് സമുദായങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുകയാണെന്ന് കാട്ടി അരുൺകുമാർ ഭജൻത്രി എന്നയാളാണ് ഇവർക്കെതിരെ പരാതി നൽകി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്), 505 (2) (ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരമാണ് കുത്മക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.