ബെംഗളൂരു: വായുമലിനീകരണം കുറയ്ക്കുന്നതിനും കാൽനട, സൈക്കിൾ യാത്ര എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുയി 2020 നവംബർ മുതൽ ചർച്ച് സ്ട്രീറ്റിൽ വാരാന്ത്യങ്ങളിൽ വാഹന നിരോധനം ഏർപ്പെടുത്തിയത് പോലെ കാൽനട, സൈക്കിൾ യാത്ര സൗഹൃദമാക്കുന്നതിന് സമാനമായി കൂടുതൽ നഗരനിരത്തുകൾ പൊതുജനങ്ങൾക്കായി നീക്കിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് ചർച്ച് സ്ട്രീറ്റിൽ വാഹന നിരോധനം. സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗത മാർഗങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. എംജി റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന് ചർച്ച് സ്ട്രീറ്റിലേക്ക് നേരിട്ട് പ്രവേശനകവാടം കൂടി വന്നതോടെ കൂടുതൽ പേർ മെട്രോയെ ആശ്രയിക്കാൻ തുടങ്ങി.
നിരോധനം വന്നതിന് ശേഷം പ്രദേശത്ത് വായുമലിനീകരണ തോത് കുറഞ്ഞതായി കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.