ബെംഗളൂരുവിൽ കുഞ്ഞിന്റെ മരണം താങ്ങാനാവാതെ അമ്മ തൂങ്ങിമരിച്ചു

ബെംഗളൂരു: ആറ് മാസം പ്രായമുള്ള മകൻ മരിച്ച് മണിക്കൂറുകൾക്ക് ശേഷം അമ്മ തൂങ്ങിമരിച്ചു. തവരെകെരെ മെയിൻ റോഡിലെ കൃഷ്ണപ്പ ഗാർഡനിലെ വാടക വീട്ടിൽ 26 കാരിയായ പല്ലവിയാണ് തൂങ്ങിമരിച്ചത്.

സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ സന്തോഷിന്റെ ഭാര്യയാണ് പല്ലവി. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത്, കുഞ്ഞിനെ ചികിത്സിക്കാൻ ദമ്പതികൾ എല്ലാ ശ്രമങ്ങളും നടത്തി. എന്നാൽ രാവിലെ ഏഴ് മണിയോടെ സന്തോഷ് ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷമാണ് കുട്ടി മരിച്ചത്. തുടർന്ന് മരണം താങ്ങാനാവാതെ പല്ലവി തൂങ്ങിമരിക്കുക ആയിരുന്നു.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

വൈകുന്നേരം 5.30 ഓടെ സന്തോഷ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മരണക്കുറിപ്പ് പോലീസ് കണ്ടെടുത്തു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts