82ാം വയസ്സിൽ അച്ഛനായി കലബുറഗിയിലെ ശരണ ബസവേശ്വര മഠാധിപതി ശരണ ബസപ്പ;അനന്തരാവകാശിയെ ലഭിച്ച സന്തോഷത്തില്‍ വിശ്വാസികള്‍.

ബെംഗളൂരു : 82ാം വയസ്സിൽ അച്ഛനായി കലബുറഗിയിലെ ശരണ ബസവേശ്വര മഠാധിപതി ശരണ ബസപ്പ. എട്ടു പെൺമക്കളുള്ള ശരണ ബസപ്പയ്ക്ക് അഞ്ചു പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിലാണ് ആൺകുഞ്ഞ് പിറന്നത്. 48 വയസ്സുള്ള രണ്ടാംഭാര്യയിൽ ഉണ്ടായ കുഞ്ഞ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ്. സന്യാസിമഠത്തിന് അനന്തരാവകാശി ഇല്ലാത്തതിൽ ശരണ ബസപ്പ ദുഃഖിതനായിരുന്നു.

  ഐപിഎൽ ടിക്കറ്റ് റാക്കറ്റിൽ അസോസിയേഷൻ അംഗമോ? ബെംഗളൂരു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കരിഞ്ചന്ത ഇടപാട്!

ആദ്യഭാര്യയിൽ അഞ്ചു പെൺകുട്ടികൾ പിറന്നിട്ടും മകനെ ലഭിച്ചില്ല. ഇതോടെ രണ്ടാമതും വിവാഹം ചെയ്തു. രണ്ടാം ഭാര്യയിൽ ആദ്യത്തെ മൂന്നും പെൺകുട്ടികളായി. ആൺകുഞ്ഞു പിറന്നെന്ന വാർത്ത അറിഞ്ഞു നൂറുകണക്കിനു വിശ്വാസികൾ മഠത്തിലെത്തി. നൂറുകോടി രൂപയുടെ ആസ്തിയുണ്ട് ശരണ ബസവേശ്വര മഠത്തിന്. കൽബുറഗിയിലെ പ്രധാന തീർഥാടനകേന്ദ്രങ്ങളിൽ ഒന്നായ ബസവേശ്വര ക്ഷേത്രമടക്കം അനവധി ക്ഷേത്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മഠത്തിനു കീഴിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us