അമേരിക്ക: പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57 വയസ്സുകാരനായ ഡേവിഡ് ബെന്നറ്റിന് സർജൻമാർ വിജയകരമായി മാറ്റിവെച്ചത്. ഡേവിഡ് ബെന്നറ്റ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചരിത്രം സൃഷ്ടിച്ച ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വെള്ളിയാഴ്ചയായിരുന്നു നടന്നത്. മേരിലാൻഡ് മെഡിക്കൽ സ്കൂൾ സർവകലാശാലയാണ് വിജയകരമായ ശസ്ത്രക്രിയയുടെ വിവരം പുറം ലോകത്തെ അറിയിച്ചത്. ജീവികളും മനുഷ്യനും തമ്മിലുള്ള അവയവ കൈമാറ്റ സാധ്യതകളിലെ നാഴികക്കല്ലായിരിക്കും ഈ സംഭവം എന്ന് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. അവയവക്ഷാമം പരിഹരിക്കാൻ ഇത് പുതിയ സാധ്യതകൾ തുറക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഡേവിഡ് ബെന്നെറ്റ് എന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായ മനുഷ്യന്, മനുഷ്യാവകാശങ്ങൾ വച്ചുപിടിപ്പിക്കാൻ സാങ്കേതികമായി സാധ്യതയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില അത്രയും വഷളായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു എന്നാലിപ്പോൾ ഹൃദയം സാധാരണപോലെ പ്രവര്‍ത്തിക്കുന്നുവെന്നും, ഇത് മുന്‍പൊരിക്കലും ചെയ്യാത്ത കാര്യമാണ് എന്നും ഓപ്പറേഷന് നേതൃത്വം നല്‍കിയ മെഡിക്കൽ സെന്‍ററിലെ കാർഡിയാക് ട്രാൻസ്പ്ലാന്‍റ് പ്രോഗ്രാം ഡയറക്ടർ ഡോ. ബാർട്ട്ലി ഗ്രിഫിത്ത് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.