ബിഎംടിസിയുടെ ഇലക്ട്രിക് ബസ് സർവീസുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിലെ ആദ്യത്തെ ഇലക്ട്രിക് ബസുകളും 150 ഭാരത് സ്റ്റേജ്-VI ഡീസൽ ബസുകളും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.

ഇലക്ട്രിക് ബസുകൾ നോൺ എസി, 9 മീറ്റർ നീളവും 33+1 സീറ്റുകളുമാണ്. വെഹിക്കിൾ ട്രാക്കിംഗ് യൂണിറ്റുകൾ, സിസിടിവികൾ, എൽഇഡി റൂട്ട് ഡിസ്പ്ലേ ബോർഡുകൾ, യാത്രക്കാരുടെ സുരക്ഷയ്ക്കായി എമർജൻസി പാനിക് ബട്ടണുകൾ എന്നിവയുണ്ട്. കെങ്കേരി ഡിപ്പോയിൽ നിന്ന് കെങ്കേരി മുതൽ ബനശങ്കരി, കെങ്കേരി മുതൽ ഇലക്‌ട്രോണിക് സിറ്റി, കെങ്കേരി മുതൽ ചിക്കബാനാവര എന്നിങ്ങനെ മൂന്ന് റൂട്ടുകളിലാണ് ഈ ബസുകൾ സർവീസ് നടത്തുകയെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts