ബെംഗളൂരു: കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ അടുത്തിടെ സൗത്ത് വെസ്‌റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) സോണിന് കൈമാറിയതിനെ തുടർന്ന്, ഇവിടെ യാത്രക്കാരുടെ സൗകര്യങ്ങൾ പൂർണമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രധാന പദ്ധതികൾ പുരോഗമിക്കുകയാണ്.
ഇന്ത്യൻ റെയിൽവേ സ്‌റ്റേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐആർഎസ്‌ഡിസി) സ്ഥാപനം അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനാൽ, ഈ സ്റ്റേഷന്റെ പുനർവികസനം ഏൽപ്പിച്ചിരിക്കുന്നത് സോണിന്റെ കൺസ്ട്രക്ഷൻസ് ഡിവിഷനെയാണ്. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് എസ്‌ഡബ്ല്യുആർ ജനറൽ മാനേജർ സഞ്ജീവ് കിഷോർ പറഞ്ഞു.
മറ്റ് റെയിൽവേ ഓർഗനൈസേഷനുകളുമായും സംസ്ഥാന സർക്കാരുമായും ബംഗളൂരു ആസ്ഥാനമായുള്ള മറ്റ് സംഘടനകളുമായും കൂടിയാലോചിച്ച് ഞങ്ങൾ അതിനായി ഒരു വിശദമായ പദ്ധതി ആവിഷ്കരിക്കുകയാണെന്നും പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന എന്നും സ്റ്റേഷനിൽ രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകളും മികച്ച പാർക്കിംഗ് സൗകര്യവും സ്റ്റേഷന്റെ അകത്തും പരിസരത്തും യാത്രക്കാർക്ക് സഞ്ചരിക്കാൻ കൂടുതൽ സ്ഥലവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്റോൺമെന്റിന് നാല് പ്ലാറ്റ്‌ഫോമുകളാണുള്ളതെന്നും, അവയിൽ 1, 1A, 2, എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ മുഴുവനായി ട്രെയിൻ ഓടാൻ കഴിയും, അതേസമയം പ്ലാറ്റ്‌ഫോം 1B ന് ചെറിയ വലിപ്പത്തിലുള്ള MEMU/DEMU ട്രെയിനുകൾ മാത്രമേ ഓടിക്കാൻ സാധിക്കുകയുള്ളു. അതിനാൽ ബൈയപ്പനഹള്ളിയിൽ ഉടൻ ആരംഭിക്കുന്ന സർ എം വിശ്വേശ്വരയ്യ ടെർമിനലിനൊപ്പം ഡിവിഷനിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ പുതിയ പ്ലാറ്റ്‌ഫോമുകൾ ചേർക്കുന്നത് ഉറപ്പാക്കുമെന്ന് മറ്റൊരു ഉദ്യോഗസ്ഥനും അറിയിച്ചു.
പുതിയ പ്ലാറ്റ്‌ഫോമുകൾ കൂട്ടിച്ചേർക്കുന്നതോടുകൂടി ഇവിടെ നിന്നും ഡിവിഷനിൽ നിന്നും കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നു ബൈയപ്പനഹള്ളിയിൽ ഉടൻ ആരംഭിക്കുന്ന സർ എം വിശ്വേശ്വരയ്യ ടെർമിനൽ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.