പുതിയ പദ്ധതികളുമായി ബെംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ.

ബെംഗളൂരു: കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ അടുത്തിടെ സൗത്ത് വെസ്‌റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) സോണിന് കൈമാറിയതിനെ തുടർന്ന്, ഇവിടെ യാത്രക്കാരുടെ സൗകര്യങ്ങൾ പൂർണമായി പരിഷ്‌കരിക്കുന്നതിനുള്ള പ്രധാന പദ്ധതികൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ റെയിൽവേ സ്‌റ്റേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഐആർഎസ്‌ഡിസി) സ്ഥാപനം അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനാൽ, ഈ സ്റ്റേഷന്റെ പുനർവികസനം ഏൽപ്പിച്ചിരിക്കുന്നത് സോണിന്റെ കൺസ്ട്രക്ഷൻസ് ഡിവിഷനെയാണ്‌. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് എസ്‌ഡബ്ല്യുആർ ജനറൽ മാനേജർ സഞ്ജീവ് കിഷോർ പറഞ്ഞു. മറ്റ് റെയിൽവേ ഓർഗനൈസേഷനുകളുമായും സംസ്ഥാന സർക്കാരുമായും ബംഗളൂരു ആസ്ഥാനമായുള്ള മറ്റ് സംഘടനകളുമായും കൂടിയാലോചിച്ച് ഞങ്ങൾ അതിനായി…

Read More
Click Here to Follow Us