കോലാറിൽ 32 വിദ്യാർത്ഥികൾക്ക് കൊവിഡ്

COVID TESTING

ബെംഗളൂരു: ക്ലസ്റ്റർ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കോലാർ മെഡിക്കൽ, നഴ്‌സിംഗ് കോളേജിനോട് ചേർന്നുള്ള രണ്ട് ഹോസ്റ്റലുകളിൽ താമസിക്കുന്ന 32 വിദ്യാർത്ഥികൾക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരെ നഗരത്തിലെ ആശുപത്രിയിൽ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.

ഹോസ്റ്റലുകളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുകയും കെട്ടിടങ്ങൾ അണുവിമുക്തമാക്കുകയും ചെയ്തതായി ജില്ലാ ആരോഗ്യ അധികൃതർ അറിയിച്ചു. എല്ലാ പോസിറ്റീവ് വിദ്യാർത്ഥികളും ലക്ഷണമില്ലാത്തവരും യാത്രാ ചരിത്രമില്ലാത്തവരുമാണ്. കോലാറിലെ ശ്രീ ദേവരാജ് ഉർസ് മെഡിക്കൽ കോളേജിലെയും അനുബന്ധ നഴ്സിംഗ് കോളേജിലെയും വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

ആറ് ദിവസം മുമ്പ് നാല് വിദ്യാർത്ഥികൾക്ക് ചെറിയ പനിയും ജലദോഷവും ഉള്ളതായി കാണുകയും പരിശോധിക്കുകയും ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് രണ്ട് ഹോസ്റ്റലുകളിലായി 1,310 വിദ്യാർത്ഥികളെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 28 വിദ്യാർത്ഥികളുടെ ഫലം പോസിറ്റീവായി.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
[masterslider id="10"]

Related posts