തൊഴിൽ തട്ടിപ്പ്; തൊഴിലന്വേഷകർക്ക് നഷ്ടമായത് 11 ലക്ഷം രൂപ.

ബെംഗളൂരു: മകനും അനുജത്തിക്കും റെയിൽവേയിൽ ജോലി നേടാൻ ശ്രമിച്ച വഴിയിൽ 45 കാരിയായ യുവതിക്ക് 11 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി.  ലെനിൻ മാത്യുവും മിനി ജോഷിയും ചേർന്ന് ജോലി വാക്ദാനം ചെയ്തു 11 ലക്ഷം രൂപ തട്ടിയെടുത്തതായി ഈയാഴ്ച ആദ്യം വർത്തൂർ പോലീസിൽ ദൊഡ്ഡബിഡറകല്ല് സ്വദേശി സരോജ പരാതി നൽകിയിരുന്നു. 

സുഹൃത്തുക്കൾ വഴിയാണ് പ്രതികളുമായി സരോജ പരിചയപ്പെട്ടത് തുടർന്ന് അവർ മകനും സഹോദരിക്കും സൂപ്പർവൈസർ ജോലി നൽകാമെന്ന് ഉറപ്പു നൽകുകയായിരുന്നു. അതിനായി 11,37,800 രൂപയും ഇരുവരുടെയും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ലെനിൻ മാത്യുവും മിനി ജോഷിയും ചേർന്ന് ശേഖരിച്ചു. അവർ  ജോലികൾ നൽകാഞ്ഞത് കൊണ്ട്, സരോജയും ഭർത്താവും അവരെ ഗുഞ്ചൂർ ഗ്രാമത്തിൽ കാണുകയും തങ്ങളുടെ പണവും രേഖകളും തിരികെ ചോദിച്ചപ്പോൾ അവർ ഞങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് ,” സരോജ പരാതിയിൽ പറഞ്ഞു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

ഇരുവർക്കുമെതിരെ ഐപിസി സെക്ഷൻ 420 (വഞ്ചന) 323 (ആക്രമണം), 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
[masterslider id="10"]

Related posts