എസിബി റെയ്ഡ്; സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിലെ ഡ്രെയിൻ പൈപ്പിൽ ഒളിപ്പിച്ച ലക്ഷങ്ങൾ പിടികൂടി- വീഡിയോ കാണാം

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദിച്ച സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കലബുറഗിയിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ വീട്ടിൽ ഡ്രെയിനേജ് പൈപ്പിൽ ഒളിപ്പിച്ച പതിമൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു.

കലബുറഗിയിലെ പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ശാന്തന ഗൗഡയുടെ വസതിയിലെ ഡ്രെയിനേജ് പൈപ്പിൽ നിന്ന് പണം പിടിച്ചെടുത്തത്. പൈപ്പിൽ നിന്ന് മാത്രം 13 ലക്ഷം രൂപ കണ്ടെടുത്തപ്പോൾ 54 ലക്ഷം രൂപ റെയ്ഡിൽ എൻജിനീയറുടെ വസതിയിൽ നിന്ന് കണ്ടെടുത്തതായി എസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. പൈപ്പിൽ നിന്ന് പുറത്തെടുത്ത 500 രൂപ നോട്ടുകൾ വക്കോളം നിറച്ച മഞ്ഞ ബക്കറ്റിൽ ഉദ്യോഗസ്ഥർ പണമെല്ലാം ശേഖരിക്കുന്നത് ദൃശ്യങ്ങൾ ഇപ്പോൾ വൈറൽ ആണ്.

 

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

ഇത് ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നാണ് പിടിച്ചെടുത്തത്, കർണാടകയിലെ 60 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ സ്വർണവും വെള്ളിയും ആഭരണങ്ങളും വൻതുക പണവും രേഖകളുടെ എസിബി പിടിച്ചെടുത്തതായി പറയപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
[masterslider id="10"]

Related posts