തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി.ബസ് അപകടത്തിൽ പെട്ടു.

ബെംഗളൂരു : തിരുവനന്തപുരത്തു നിന്ന് ഇന്നലെ നഗരത്തിലേക്ക് പുറപ്പെട്ട കേരള ആർ ടി സി യുടെ സ്കാനിയ ബസ് അപകടത്തിൽ പെട്ടു.

നിർത്തിയിട്ടിരിക്കുന്ന ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ഡൈവർക്ക് പരിക്കുപറ്റി, ആരോഗ്യനില ഗുരുതരമാണ്. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

മറ്റ് യാത്രക്കാർക്ക് ആർക്കും സാരമായ പരിക്കില്ല, ഡ്രൈവർ സീറ്റിൻ്റെ ഭാഗം പൂർണമായും തകർന്ന നിലയിൽ ആണ് ബസ് ഉള്ളത്.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

ഇടിച്ച വാഹനം നിർത്താതെ പോയതായിരിക്കാം എന്ന് ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ പറയുന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണം എന്ന് കരുതുന്നു.

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ എത്തുന്നതിന് ഏകദേശം 20 കിലോമീറ്റർ മുൻപ് ദേശീയ പാതയിൽ ആണ് പുലർച്ചെ അഞ്ചരയോടെ അപകടം നടന്നത്.

(ചിത്രങ്ങൾ : ദേവ് നാരായൺ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts