മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ അഞ്ചാമത് പഠനോത്സവം നവംബർ 28 ന്.

മലയാളം മിഷൻ കർണാടക  ചാപ്റ്ററിന്റെ  2021  ലെ പഠനോത്സവം നവംബർ 28, ഞായറാഴ്ച്ച 3 മണിക്ക് നടക്കും.

ഗൂഗിൾ മീറ്റിൽ നടക്കുന്ന പഠനോത്സവത്തിന്റെ  ഉത്ഘാടന ചടങ്ങിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ്‌ കെ. ദാമോദരൻ
അധ്യക്ഷത വഹിക്കും.  മലയാളം മിഷൻ ഡയറക്ടർ  സുജ സൂസൻ ജോർജ്ജ് ഉത്ഘാടനം ചെയ്യും.കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾക്ക് ശേഷം

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗൂഗിൾ ക്ലാസ് റൂമുകളിലാണ് പഠനോത്സവം നടക്കുന്നത്.  കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ നിയമാവലികളും നിർദേശങ്ങളും  അനുസരിച്ചാണ് പഠനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

മലയാളം മിഷൻ ഭാഷ അദ്ധ്യാപകൻ ഉണ്ണി അമ്മയമ്പലം, സെക്രട്ടറി ടോമി ആലുങ്കൽ എന്നിവർ ആശംസകൾ  നേർന്നുകൊണ്ട്  സംസാരിക്കും.
അക്കാദാമിക്  കോർഡിനേറ്റർ സതീഷ് തോട്ടശ്ശേരിയുടെ അമുഖത്തോടെ  ആരംഭിക്കുന്ന പഠനോത്സവത്തിൽ വൈസ് പ്രസിഡന്റ്‌  ഷാഹിന ലത്തീഫ് സ്വാഗതവും  ഓർഗനൈസിംഗ് സെക്രട്ടറി  ജെയ്സൺ ലൂക്കോസ് നന്ദിയും പറയും.

18 ഗൂഗിൾ  ക്ലാസ്സു മുറികളിലായി  കണിക്കൊന്ന, സൂര്യകാന്തി   ക്ലാസ്സുകളിലെ 380  കുട്ടികളാണ് ഈവർഷം പഠനോത്സവത്തിൽ  പങ്കെടുക്കുന്നത്. രണ്ടു വർഷത്തെ  ഭാഷ പഠനം പൂർത്തിയായ കുട്ടികൾക്കാണ്  പഠനോത്സവത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.

  ബെംഗളൂരുവിൽ പോഡ് ടാക്സികളും റോപ്‌വേകളും വരുന്നു; ഗതാഗതക്കുരുക്ക് അഴിക്കാൻ പുത്തൻ പദ്ധതി

കൺവീനർ  ജിസോ  ജോസിന്റെ നേതൃത്വത്തിൽ, അദ്ധ്യാപകരും  രക്ഷിതാക്കളും, മേഖല  ഭാരവാഹികളും   ഉൾപ്പെടുന്ന  സംഘാടക സമിതിരൂപീകരിച്ചിട്ടുണ്ട്.

പഠനോത്സവ നടത്തിപ്പിന് നൂർ മുഹമ്മദ്, ജോമോൻ സ്റ്റീഫൻ,കെ. അനൂപ്, ശ്രീജേഷ്,സുരേഷ് ബാബു, ഹിത വേണുഗോപാലൻ, മീര നാരായണൻ എന്നിവർ നേതൃത്വം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ
[masterslider id="10"]

Related posts