കേരളത്തിൽ നിന്നും കുടക് വഴി കർണാടകയിലേക്കുള്ള കേരള ആർടിസി സർവീസ് പുനരാരംഭിച്ചു

ബെംഗളൂരു : കോവിഡിനെ തുടർന്ന് ജില്ലാ ഭരണകൂടം കൊടഗിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ നീണ്ട മൂന്നു മാസത്തെ ഇടവേളക്കുശേഷം കേരളത്തിൽ നിന്നും കൊടഗ് വഴി കർണാടകയിലേക്കുള്ള കേരള ആർടിസി സർവീസ് പുനരാരംഭിച്ചു. കണ്ണൂർ, കാഞ്ഞങ്ങാട്, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള കേരള – കർണാടക ആർ.ടി.സികളുടെ ബസ് സർവീസുകൾ ഇന്ന് മുതൽ ആണ് സർവീസ് ആരംഭിക്കുന്നത്.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

കാഞ്ഞങ്ങാട് – ബെംഗളൂരു സൂപ്പർ ഡീലക്സ് സർവീസുകൾ രാവിലെ 6:15ന് പുറപ്പെട്ട് രാത്രി ബെംഗളൂരു (ശാന്തിനഗർ) എത്തിച്ചേരും. ഒടയംച്ചാൽ – വെള്ളരിക്കുണ്ട് – ചെറുപുഴ – ആലക്കോട് – ഇരിട്ടി – കൂട്ടുപുഴ – മൈസൂരു

കോഴിക്കോട് നിന്ന് കൊടഗ് വഴി ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ ഇന്ന് പുനരാരംഭിക്കും.രാത്രി 8 മണിക്ക് ആണ് സർവീസ് ആരംഭിക്കുന്നത്. താമരശ്ശേരി -കല്പറ്റ -മാനന്തവാടി-തോൽപ്പെട്ടി-കുട്ട-ഗോണിക്കുപ്പ -മൈസൂരു-മണ്ഡ്യ വഴി ബെംഗളൂരു എത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts