കോലാറിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ആത്മഹത്യ ചെയത നിലയിൽ കണ്ടെത്തി.

ബെംഗളൂരു : ഒമ്പത് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് അന്വേഷണം ഭയന്ന് വിഷം കഴിച്ച് അത്മഹത്യ ചെയ്യാൻ ശ്രമിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ തിങ്കളാഴ്ച കോലാറിലെ ആശുപത്രിയിൽ മരിച്ചു. ഞായറാഴ്ചയാണ് കുടുംബത്തിലെ അഞ്ച് പേരും വിഷം കഴിച്ചത്.

പ്രശ്‌നം പരിഹരിക്കാനും കുഞ്ഞിനെ കണ്ടെത്താനുമുള്ള പോലീസുമായി സഹകരിക്കുന്നതിന് പകരം അവർ കടുത്ത നടപടിയാണ് സ്വീകരിച്ചതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (സെൻട്രൽ റേഞ്ച്) എം ചന്ദ്രശേഖർ പറഞ്ഞു.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

പാരാമെഡിക്കൽ വിദ്യാർഥിനിയായ സുമിത (20) 10 ദിവസം മുൻപാണ് പ്രസവിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അവൾ കുട്ടിയെ ഗീതയ്ക്കും പുഷ്പയ്ക്കും കൈമാറി. പിന്നീട്, തന്റെ കുഞ്ഞിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇരുവർക്കും ഉത്തരം നൽകാൻ കഴിഞ്ഞില്ല. സുമിത പിന്നീട് പോലീസിൽ പരാതി നൽകി. പരാതിയുടെഅടിസ്ഥാനത്തിൽ ഗീതയ്ക്കും പുഷ്പയ്ക്കുമെതിരെ പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts