പുസ്തകത്തിലെ പ്രകോപനപരമായ ഉള്ളടക്കത്തിന്റ പേരിൽ അധ്യാപകൻ അറസ്റ്റിൽ.

ബെംഗളൂരു : തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയ മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കത്തിന്റെ പേരിൽ  ഒരു സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ തുമക്കുരു പോലീസ് അറസ്റ്റ് ചെയ്തു.

മൈസൂരു ആസ്ഥാനമായുള്ള പ്രസിദ്ധീകരണ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന പ്രസ്തുത പുസ്തകത്തിന്റെ ഡിസൈനർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

തുമകുരു യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിൽ മുൻ അംഗം കൂടിയായ അക്ഷയ കോളേജിലെ ബി ആർ രാമചന്ദ്രയ്യ (56) എഴുതി, വിസ്മയ പ്രകാശനയിലെ ഡിസൈനറായ ഹലാട്ടി ലോകേഷ് പ്രസിദ്ധീകരിച്ച, ഇംഗ്ലീഷ് പുസ്തകമായ മൗല്യ ദർശനദി എസ്സൻസ് ഓഫ് വാല്യൂ എഡ്യുക്കേഷനിൽ നടത്തിയ ഇസ്ലാമിനെതിരായ പരാമർശങ്ങളാണ് കേസിന് കാരണമായിരിക്കുന്നത്.

അഭിഭാഷകൻ റോഷൻ നവാസിന്റെ പരാതിയിൽ, സിആർപിസി സെക്ഷൻ 157 പ്രകാരം ന്യൂ എക്സ്റ്റൻഷൻ പോലീസ് കേസിൽ എഫ്ഐആർ ഫയൽ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us