നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിനെതിരെ പരാതി

മംഗളൂരു: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ലോകായുക്ത കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ മംഗളൂരുവിലെ ഒരു നിയമ വിദ്യാർത്ഥി പരാതി നൽകി.

പാണ്ഡേശ്വറിലെ വനിതാ പോലീസ് സ്റ്റേഷനിലാണ് വിദ്യാർത്ഥി കെഎസ്എൻ രാജേഷിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഓഗസ്റ്റിൽ കരങ്കൽപാടിയിൽ അദ്ദേഹത്തിന്റെ കീഴിൽ ഇന്റേണായിചേർന്നതായും  ഇതിനിടയിൽ, ലൈംഗിക ബന്ധത്തിന് രാജേഷ് നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.

സെപ്റ്റംബറിൽ, അയാൾ പെൺകുട്ടിയെ തന്റെ ചേംബറിലേക്ക് വിളിച്ച് അപമര്യാദയായി പെരുമാറുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

ലോകായുക്തയുടെ കീഴിലുള്ള അഴിമതി കേസുകളിൽസ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്യുകയായിരുന്നു കെഎസ്എൻ രാജേഷ്.

അതേസമയം, ഇരയും പ്രതിയും തമ്മിൽ സംസാരിക്കുന്ന ഒരു ഓഡിയോ സോഷ്യൽ മീഡിയയിൽവൈറലായിരുന്നു, അതിൽ പ്രതി പെൺകുട്ടിയോട് ഓഫീസിലേക്ക് തിരികെ വരാൻ അഭ്യർത്ഥിക്കുന്നതായും, ഇനിഒരിക്കലും അയാൾ അങ്ങനെ മോശമായി പെരുമാറുകയില്ല എന്ന് പറയുന്നതും കേൾക്കാം.

ഇയാൾക്കെതിരെ രണ്ട് കേസുകൾ കിട്ടിയതായി മംഗലാപുരം പോലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു. യുവതിയുടെ സുഹൃത്തിനോട് ബലാത്സംഗ ശ്രമം ആരോടും പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതാണ് മറ്റൊരു കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts