ന്യൂ ഡല്‍ഹി : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വധ ഭീഷണി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കി. ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് പ്രത്യേകം തയ്യാറാക്കിയ ബുള്ളറ്റ് പ്രൂഫ് കവചത്തിനുള്ളില്‍ നിന്നായിരിക്കും. സുരക്ഷാ ഏജന്‍സികളും രഹസ്യാന്വേഷണ ഏജന്‍സികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.കഴിഞ്ഞ തവണയും പ്രധാനമന്ത്രിക്ക് നേരെ സുരക്ഷാ ഭീഷണി ഉണ്ടായിരുന്നെങ്കിലും തനിയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്നത് അദ്ദേഹം നിരസിച്ചിരുന്നു.കാശ്മീരില്‍ അടുത്തിടെ സംഭവിച്ച അനിഷ്ട സംഭവങ്ങളും ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്ന ഐസിസ് ഭീഷണിയും സുരക്ഷാ ഏജന്‍സികളെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.വിവിധ തീവ്രവാദി സംഘടനകള്‍ തമ്മില്‍ നടത്തിയ ആശയ വിനിമയം ചോര്‍ത്തിയ സുരക്ഷാ ഏജന്‍സികളാണ് പ്രധാനമന്ത്രിയ്ക്ക് നേരെ വധ ശ്രമം ഉണ്ടായേക്കാം എന്നത് സംബന്ധിച്ച സൂചന നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സ്റ്റാർട്ടപ്പുകൾക്ക് വലിയ പ്രാധാന്യം നൽകാൻ ലക്ഷ്യം; സർജാപുരയിൽ ആയിരം ഏക്കറിൽ ‘സ്വിഫ്റ്റ് സിറ്റി’ നടപ്പാക്കാൻ ഒരുങ്ങി സർക്കാർ
ബെംഗളൂരു : ബെംഗളൂരുവിലെ സർജാപുരയിൽ ‘സ്വിഫ്റ്റ് സിറ്റി’ (സ്റ്റാർട്ടപ്പ്, വർക്ക് സ്പെയിസ്,... -
ഭാര്യയും വീട്ടുകാരും പീഡിപ്പിച്ചു ; നഗരത്തിൽ മറ്റൊരു ആത്മഹത്യ കൂടി; ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി പോലീസുകാരന്
ബംഗലൂരു: ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ഐടി ജീവനക്കാരന് ജീവനൊടുക്കിയത് ചര്‍ച്ചയാകുന്നതിനിടെ മറ്റൊരു... -
നിയമസഭാസമ്മേളനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ബി.ജെ.പി.ക്ക് താത്പര്യമില്ല -ഡി.കെ. ശിവകുമാർ
ബെംഗളൂരു : ബെലഗാവി സുവർണ വിധാൻസൗധയിൽ നടക്കുന്ന നിയമസഭാസമ്മേളനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ...