നിഷ്നി : ആവേശം അലതല്ലിയ രണ്ടാം മത്സരത്തിലും മത്സരഫലം നിര്‍ണ്ണയിച്ചത് പെനല്‍റ്റി ഷൂട്ടൌട്ട് …ഗോളടിക്കുന്നതിനെക്കാള്‍ പാഴാക്കി കളയാന്‍ താരങ്ങള്‍ മത്സരിച്ച പോരാട്ടത്തില്‍ ഒടുവില്‍ ഭാഗ്യം ക്രോയെഷ്യക്ക് ഒപ്പം …മൂന്ന്‍ ഡെന്മാര്‍ക്ക് ഷോട്ടുകള്‍ തടുത്തിട്ട ക്രോയേഷ്യന്‍ ഗോള്‍ കീപ്പര്‍ സുബാസിച്ച് അവര്‍ക്ക് വീര നായകനായി ….
എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍റ്റി ക്രോയേഷ്യന്‍ താരം ലൂക്കാ മോണ്‍ട്രിച്ച് പാഴാക്കിയതു കൊണ്ട് തന്നെയായിരുന്നു മത്സരം ഷൂട്ടൌട്ടിലെക്ക് നീണ്ടത് …മോണ്‍ട്രിച്ചിന്റെ പുറമേ ..രണ്ടു ക്രോയേഷ്യന്‍ താരങ്ങളുടെ ഷോട്ടും തടുത്തിട്ട ഡെന്മാര്‍ക്ക് ഗോള്‍ കീപ്പറും ക്യാപ്റ്റനുമായ ഷമെയ്ക്കലും മത്സരത്തില്‍ മികവു കാട്ടി …ഏഴിന് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ക്രോയേഷ്യ -റഷ്യയെ നേരിടും …!
ആദ്യ നാലു മിനിറ്റിനിടെ രണ്ടു ഗോളുകൾ പിറക്കുന്നതു കണ്ട മൽസരം പിന്നീട് തീർത്തും വിരസമായി മാറുകയായിരുന്നു ..കളിയുടെ ഒന്നാം മിനിറ്റിൽ ജോഗർസനിലൂടെ മുന്നിൽക്കയറിയ ഡെൻമാർക്കിനെ, നാലാം മിനിറ്റിൽ മാരിയോ മാൻസൂക്കിച്ച് നേടിയ ഗോളിലൂടെ ആണ് ക്രോയേഷ്യന്‍ ടീം സമനിലയില്‍ പിടിച്ചത് …പിന്നീട് മത്സരത്തിന്റെ വീറും വാശിയും തിരികെ എത്തിയത് ..എക്സ്ട്രാ ടൈമില്‍ ആയിരുന്നു ..ലൂക്കാ മോന്‍ട്രിച്ചില്‍ നിന്നും ലഭിച്ച പാസുമായി മുന്നേറിയ ആന്‍റ് റെബിച്ചിനെ സ്വന്തം ബോക്സിനുള്ളില്‍ ജോഗര്‍സന്‍ വീഴ്ത്തിയതിനു ക്രോയെഷ്യക്ക് പെനാല്‍റ്റി ലഭിച്ചു …എന്നാല്‍ മോണ്‍ട്രിച് എടുത്ത പെനാല്‍റ്റി ഗോള്‍ കീപ്പര്‍ ഷെമെയ്ക്കല്‍ തടഞ്ഞു ..
തുടര്‍ന്ന്‍ നടന്ന പെനാല്‍റ്റി ‘നിറയോഴിക്കല്‍ ‘ ചടങ്ങില്‍ രണ്ടിനെതിരെ മൂന്നു കിക്കുകള്‍ ലക്ഷ്യത്തില്‍ എത്തിച്ചു …ബോള്‍ഷെവിക്കുകളുടെ നാട്ടില്‍ ക്രോയേഷ്യന്‍ പതാക പാറി പറന്നു …