മധ്യവയസ്‌ക്കനെതിരെ റോഡിൽ വെച്ച് നടന്ന ആക്രമണത്തിൽ സഹപ്രവർത്തകയുടെ മകൾക്ക് പങ്കുള്ളതായി പോലീസ്

ബെംഗളൂരു: കഴിഞ്ഞ മാസം നോർത്ത് ബെംഗളൂരുവിൽ 51 വയസ്സുള്ള ഒരാൾക്ക് നേരെ റോഡിൽ വെച്ച് നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകയുടെ മകൾക്ക്  പങ്കുള്ളതായി പോലീസ് പറഞ്ഞു. ഈ സഹപ്രവർത്തകയുമായി ഇയാൾ അടുപ്പത്തിലായിരുന്നു എന്നും പോലീസ് പറഞ്ഞു.

പകൽസമയത്ത് നടന്ന ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.

ഗുഡ്‌നഹള്ളി ഗ്രൗണ്ടിന് സമീപത്ത് നിന്ന് ചിനാൽ അവി എന്നറിയപ്പെടുന്ന  അവിനാശ് എന്ന റൗഡിയെ ശനിയാഴ്ച്ച അറസ്റ്റ് ചെയ്തതോടെയാണ് സഞ്ജയ് നഗർ പോലീസ് ആക്രമണത്തിലെ ചുരുളുകൾ അഴിച്ചത്.

  ന​ഗകത്തിൽ പച്ചക്കറി വില കുതിക്കുന്നു: ബീൻസിന് നൂറിലേക്ക്; കടുത്ത വേനലിൽ കരിഞ്ഞ് അടുക്കള ബജറ്റുകൾ

രാമമൂർത്തി നഗറിലെ താമസക്കാരനായ മുനിരാജു കെ സിയെ ജൂലൈ 29 ന് ഉച്ചയ്ക്ക് 12.30 ന് സഞ്ജയ് നഗറിൽ വെച്ച് മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.

രാജാജിനഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മുനിരാജു ആക്രമണം നടന്ന സമയത്ത് സഹപ്രവർത്തകയായ ലക്ഷ്മിയെയും അവരുടെ കോളേജ് വിദ്യാത്ഥിനിയായ മകൾ രക്ഷിതയെയും സ്കൂട്ടറിൽ ജെപി പാർക്കിലെ വാക്സിനേഷൻ സെന്ററിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മുനിരാജു ലക്ഷ്മിയുമായി അടുപ്പത്തിലായിരുന്നു എന്നും ലക്ഷ്മിയുടെ മകൾ രക്ഷിതയുടെ കാര്യത്തിലും ഇയാൾ ഇടപെട്ടിരുന്നു എന്നും പോലീസ് കണ്ടെത്തി.

  ന​ഗരത്തിൽ പിതാവിനെ പാർസൽ അയക്കാൻ ശ്രമിച്ച യുവതി കുടുങ്ങി; കാരണം ഞെട്ടിക്കുന്നത്

ഇതിൽ അസ്വസ്ഥയായ രക്ഷിത സുഹൃത്തിനോട് മുനിരാജുവിനെക്കുറിച്ച് പരാതിപ്പെട്ടു. സുഹൃത്താണ് മുനിരാജുവിനെ ആക്രമിക്കാൻ അവിനാശിനെ ഏർപ്പെടുത്തിയത്. ആക്രമണത്തിൽ നിന്ന് രക്ഷിതയുടെ പേര് മറച്ചുവയ്ക്കാൻ ആഗ്രഹിച്ച പ്രതികൾ റോഡിൽ നന്ന ഒരു രോഷപ്രകടനമായി ആക്രമണം പദ്ധതിയിട്ടു. ആകെ ആറുപേർ ഇതിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us