നഗരത്തിൽ ഓണസദ്യ ലഭിക്കുന്നത് എവിടെയെല്ലാം? വിശദ വിവരങ്ങൾ…

ബെംഗളൂരു: ലോകം മുഴുവന്‍ മഹാമാരിയുടെ ഭീതിയില്‍ അമര്‍ന്നതിന് ശേഷമുള്ള രണ്ടാമത്തെ ഓണമാണ് ഈ വര്‍ഷത്തേത്, കേരളത്തിലെ അപേക്ഷിച്ചു രോഗബാധിതരുടെ എണ്ണം കുറവായതിനാല്‍ തന്നെ ഏറ്റവും നന്നായി ഓണം ആഘോഷിക്കാന്‍ ഈ വര്‍ഷം നിയോഗം ലഭിച്ച മലയാളി സമൂഹമാണ്‌ ബെംഗളൂരു മലയാളികള്‍.

യഥാര്‍ത്ഥ ഓണ തീയതിയുടെ ഒന്നും രണ്ടും മാസം മുന്‍പ് തുടങ്ങി അടുത്ത ഓണം വരെ ആഘോഷങ്ങള്‍ നടത്താറുള്ളവര്‍ ആണ് നമ്മള്‍ എങ്കിലും ഈ വര്‍ഷം വലിയ രീതിയിലുള്ള പ്രകടന പരതയോട് കൂടിയുള്ള ഒരു ആഘോഷം സാധ്യമാകില്ല എന്നത് ഏകദേശം ഉറപ്പാണ്‌.

എന്നാല്‍ ഒഴിച്ച് കൂടാന്‍ ആകാത്ത ഓണസദ്യ,അതിന്നു നഗരത്തില്‍ സുലഭമായി ലഭിക്കും ഇരുന്നുണ്ണാനും പാഴ്സലായി വീട്ടിൽ കൊണ്ടുപോയി കഴിക്കാനുമുള്ള സൗകര്യം നിരവധി ഭക്ഷണശാലകൾ ഒരുക്കിയിട്ടുണ്ട്.

250 രൂപ മുതൽ 1790 രൂപ വരെ ഒരു ഇലക്ക് ഈടാക്കുന്ന ഭക്ഷണ ശാലകൾ നഗരത്തിൽ ഉണ്ട്.

എല്ലാ വർഷത്തേയും പോലെ ഈ വർഷവും ഞങ്ങൾ അവരുടെ വിവരങ്ങൾ താഴെ ചേർത്തിട്ടുണ്ട്.

ഈ വർഷത്തെ മറ്റൊരു പ്രത്യേകത ലോക പ്രശസ്തനായ മലയാളി പാചക വിദഗ്ധൻ ശ്രീ സുരേഷ് പിള്ള മലയാളികൾക്ക് വേണ്ടി “നമ്മ ബെംഗളൂരു”വിൽ ഓണസദ്യ തയ്യാറാക്കുന്നു എന്നതാണ്, ഫിനിക്സ് മാളിന് സമീപത്ത് ഉള്ള അദ്ദേഹത്തിൻ്റെ ഭക്ഷണശാലയിൽ നിന്ന് നാവിൽ കൊതിയൂറുന്ന ഓണസദ്യ പാർസൽ ആയി സ്വന്തമാക്കാം.

നഗരത്തിൽ ഓണസദ്യ നൽകുന്ന ഹോട്ടലുകളുടെ സ്ഥലം – ഭക്ഷണശാലയുടെ പേര് – വില രൂപയിൽ – ദിവസങ്ങൾ – ബന്ധപ്പെടേണ്ട നമ്പർ എന്നീ ക്രമത്തിൽ താഴെ.

  • വൈറ്റ് ഫീൽഡ് – ഷെഫ് പിള്ളൈ – 999 രൂപ Aug 20-22- 8943150000,8943250000

  • വൈറ്റ്ഫീൽഡ് – ഓർബിസ് – 499 രൂപ -Aug 21-9606628960,8040990088
  • ബ്രൂക്ക്‌ ഫീല്‍ഡ്‌ -ഓർബിസ്-499 രൂപ -Aug 21-8971208143,8971528143

  • വൈറ്റ് ഫീല്‍ഡ്‌ -കിടിലം ഗ്രാന്‍ഡ്‌ – 300 രൂപ -Aug 21-9845041750

  • ഇന്ദിരനഗര്‍ -ഓർബിസ്-499 രൂപ -Aug 21-9606333364,9606043364
  • ഇലക്ട്രോണിക് സിറ്റി – നാടൻ ഭക്ഷണശാല -Aug 240 രൂപ- 6363038238
  • ചന്ദാപുര – ഇഷാൻ – 280 രൂപ – 8943468260
  • ചന്ദാപുര – മുഹബ്ബത്ത് ദേസി- 399 രൂപ -Aug 22-23-7090827333
  • മഡിവാള -തോട്ടത്തിൽ – 350 രൂപ -Aug 21-7676700789
  • മഡിവാള -മുത്തശ്ശി – വില ലഭ്യമല്ല -Aug 21-8042274488

http://h4k.d79.myftpupload.com/archives/71311

  • ബി.ടി.എം – ഫൂഡ് ഓപ്ല – 250 രൂപ – 9633633323
  • അരീക്കരെ-റെഡ്‌ബരി-350 രൂപ-Aug 20-22-9741623332
  • ഇജി പുര – സിജിസ്‌ മെസ് – 250 രൂപ -Aug 21-7795800508
  • ഹരലൂരു – ദി ഡ്രീംസ് കഫേ – 350 രൂപ -Aug 20-21-7406897033
  • ഹൊസൂർ – ഫ്ലെയിംസ് – 300 രൂപ -Aug 20-23-9894252149
  • കൊത്തന്നൂർ-പാനൂർ കഫേ-325 രൂപ -Aug 21-8644995566

  • ഹൊരമാവു- ഊട്ടുപുര – 280 രൂപ – 8610932622
  • ഹൊരമാവു-കിളീസ് കിച്ചൺ – 300 രൂപ – 9113566157
  • ബന്നാർഘട്ട – അമ്മയുടെ രുചിക്കൂട്ട് – 600 രൂപ(രണ്ടാൾക്ക്) -6363038238
  • ദി ഫീസ്റ്റ് – 349 രൂപ – Aug 21-9605567881
  • കെ.ആർ.പുര- കല്ലായി – 400 രൂപ – 9961815674
  • ഹൊരമാവു- കാലിക്കറ്റ് – 250 രൂപ -Aug 21-9606444553
  • ബെല്ലന്ദുർ – സത്താർ – 499 രൂപ -Aug 21-7026600600
  • പേൾസ്പോട്ട് – 349 രൂപ -Aug 21-8792611159
  • ജാലഹള്ളി – രാജൻസ് – 1790 രൂപ -Aug 20-21-7483760432
  • ഹെബ്ബാൾ – ട്രീറ്റ് _ വില ലഭ്യമല്ല -Aug 21-9742483011
  • ഹെബ്ബാള്‍- നേവ -350 രൂപ -Aug 21-6364332769
  • എമിറേറ്റ്സ് – വില ലഭ്യമല്ല -Aug 21-8075919696
  • സർജപുര- ലുങ്കീസ് -വില ലഭ്യമല്ല-Aug 21 – 9148157530
  • മാർത്തഹളളി – മരിയ – 449 രൂപ -Aug 21 -7907623216
  • സെൻ്റ് തോമസ് ടൗൺ കേരള കിച്ചൺ – 380 രൂപ -Aug 21-8867264361
  • കമ്മനഹള്ളി -സംഗം മെസ്- വില ലഭ്യമല്ല -Aug 21-8050351651
  • മത്തിക്കെരെ -കലവറ – 250 രൂപ -Aug 21-7561832202
  • ദൊഡ്ഡകമ്മനഹള്ളി – ലോർഡ്സ് – വില ലഭ്യമല്ല -Aug 20-21-94822 21 474
  • കല്യാണ നഗര്‍- തത്വമസി -വില ലഭ്യമല്ല -Aug 21-8921438276
  • ഷെഫ്‌ അറ്റ്‌ ഹോം -410 രൂപ -Aug 21-7411102603
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us