മൈസൂരുവിൽ തിമിംഗില വിസർജ്യം പിടി കൂടി: രണ്ടു പേരെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: അന്താരാഷ്ട്ര മാർകെറ്റിൽ രണ്ടു കോടി രൂപയിൽ കൂടുതൽ വില വരുന്ന തിമിംഗില വിസർജ്യവുമായി മൈസൂരുവിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.

ഇവരിൽ നിന്നും 2.2 കിലോഗ്രാം തിമിംഗില വിസർജ്യം പോലീസ് പിടിച്ചെടുത്തു. മൈസൂരുവിലെ വിനോബാ റോഡിൽ ഉള്ള ഒരു ചായക്കടയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.

  തിരക്കിൽ പെട്ടു വലയേണ്ട; ബെംഗളൂരു - കേരള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം"

രാജീവ്‌നഗർ മൂന്നാം സ്റ്റേജ്‌ നിവാസി സമിയുള്ള (44), ഹിങ്കൽ ആശ്രമം റോഡ്‌ നിവാസി രാഘവേന്ദ്ര (40) എന്നിവരാണ് പിടിയിലായത്.

ഒരു സംഘം തിമിംഗില വിസർജ്യം വിൽക്കാൻ ശ്രമിക്കുന്നതായി പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ് എന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us