നഗര പ്രാന്ത പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള സബേർബൻ സർവീസ് ഉടന്‍ തുടങ്ങും: 24 മെമു കോച്ചുകൾ എത്തി

 ബെംഗളൂരു∙ നഗര പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സബേർബൻ ട്രെയിൻ സർവീസിനായുള്ള പുതിയ മെമു കോച്ചുകളെത്തി. 24 കോച്ചുകളാണ് ബാനസവാടിയിലെ മെമു ടെർമിനലിലെത്തിയിരിക്കുന്നത്. കപൂർത്തയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച കോച്ചുകളാണ് എത്തിയിരിക്കുന്നത്. 12 കോച്ചുകളാണ് ഒരു മെമു സർവീസിനുണ്ടാവുക. മെമു ട്രെയിനിൽ പരമാവധി 2400 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും.

മെമു കോച്ചുകൾക്കായി 327.79 കോടിരൂപയാണ് കർണാടക സർക്കാർ അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ ആദ്യത്തോടെ നഗരപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സബേർബൻ ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബാനസവാടിയിലെ മെമു യാർഡിന്റെ നിർമാണം പൂർത്തിയായാൽ ആദ്യഘട്ടത്തിൽ തന്നെ പത്ത് സർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts