കനത്ത മഴ; കുടകിൽ മൂന്നു പാലങ്ങൾക്ക് വിള്ളൽ

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ തോരാതെ പെയ്ത കനത്തെ മഴയെത്തുടർന്ന് കുടക് ജില്ലയിലെ മൂന്നോളം പാലങ്ങൾക്ക് വിള്ളൽ. മടിക്കേരി താലൂക്കിലെ മുക്കൊഡ്‌ലു, അവണ്ടി, അമയാല എന്നീ ഗ്രാമങ്ങളിലെ പാലങ്ങൾക്കാണ് വിള്ളൽ കണ്ടെത്തിയത്.

മടിക്കേരി എം.എൽ.എ. അപ്പാച്ചു രഞ്ജൻ വിള്ളലുണ്ടായ പാലങ്ങൾ സന്ദർശിച്ചു. സെപ്റ്റംബറിൽ പാലങ്ങളുടെ തകരാർ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഴക്കെടുതി സംബന്ധിച്ച അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ടിൽ നിന്ന് ഇതിനായി തുക അനുവദിക്കും.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കാൻ കുടക് ഡെപ്യൂട്ടി കമ്മിഷണറുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ മഴയിൽ ഒരു വീട് തകരുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts