ഈജിപുര മേൽപ്പാലം; ബി.ബി.എം.പിക്ക് ഹൈക്കോടതി നോട്ടീസ്

ബെംഗളൂരു: നഗരത്തിലെ ഈജിപുരയിൽ നിന്ന് കേന്ദ്രീയ സദനിലേക്ക് സർക്കാർ പണിയുന്ന മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ ഒരു സമയപരിധി നിശ്ചയിക്കണമെന്നും അത് ഉടൻ രേഖ മൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടു കർണാടക ഹൈക്കോടതി ബി.ബി.എം.പി. ക്ക് നോട്ടീസ് നൽകി.

ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് എൻ.എസ്. സഞ്ജയ് ഗൗഡ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ബി.ബി.എം.പിക്ക് നോട്ടീസ് നൽകിയത്. മേൽപ്പാല നിർമാണം വൈകുന്നതിനെതിരേ കോറമംഗല സ്വദേശിയായ ആദി നാരായൺ ഷെട്ടി നൽകിയ പ്രേത്യേക പൊതുതാല്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ അടിയന്തരമായ ഇടപെടൽ.

  മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത

നിർമാണം പൂർത്തിയാക്കാൻ ഇനിയും എത്ര നാൾ എടുക്കുമെന്നുള്ള വിവരം, സമയപരിധി ഉൾപ്പെടെ വിശദമാക്കി ഓഗസ്റ്റ് 30-നകം വിശദീകരണം നൽകണമെന്നാണ് ബി.ബി.എം.പി .ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്തയോട് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സീറോ ഷാഡോ ഡേ'; ശാസ്ത്രലോകം കാത്തിരുന്ന ആ 60 സെക്കൻഡ്; ബെംഗളൂരുവിൽ ഇന്ന് ഈ സമയം നിഴലുകൾ മായും.
[masterslider id="10"]

Related posts

Click Here to Follow Us