നിയന്ത്രണങ്ങൾ കടുപ്പിച്ചു കർണാടക; കേരളത്തിൽ നിന്ന് വരാൻ വാക്‌സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ബെംഗളൂരു: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യാൻ നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരം കുറഞ്ഞത് ഏതെങ്കിലും 1 ഡോസ് വാക്‌സിൻ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണമായിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡ് കണക്കുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ആ നിയമത്തിൽ ഭേദഗതി വരുത്തി കർണാടക സർക്കാർ ഉത്തരവായി.

ഇനി മുതൽ റോഡ്, ട്രെയിൻ, വിമാനമാർഗം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഒന്നോ രണ്ടോ ഡോസ് വാക്‌സിൻ എടുത്തവർ ആണെങ്കിൽ കൂടിയും 72 മണിക്കൂറിൽ കുറയാത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുതണം. കേരളത്തിൽ വർധിച്ചുവരുന്ന കോവിഡ് കണക്കുകളുടെ സാഹചര്യത്തിലാണ് ഈ തീരുമാനം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts