കേരള ആർടിസിയുടെ ഓണം തത്ക്കാൽ റിസർവേഷൻ നാളെ ആരംഭിക്കും.

ബെംഗളൂരു ∙ കേരള ആർടിസിയുടെ ഓണം തത്ക്കാൽ റിസർവേഷൻ നാളെ ആരംഭിക്കും. തിരക്ക് കൂടുതലുള്ള 31ലെ ബുക്കിങ്ങാണ് നാളെ ആരംഭിക്കുന്നത്. സെപ്റ്റംബർ ഒന്നിലെ ബുക്കിങ് ബുധനാഴ്ച രാത്രി ആരംഭിക്കും. എസി മൾട്ടി ആക്സിൽ, ഡീലക്സ് ബസുകളിലാണ് തത്ക്കാൽ റിസർവേഷൻ സൗകര്യമുള്ളത്.

സർവീസ് പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുൻപ് ഓൺലൈനിൽ സീറ്റ് റിസർവ് ചെയ്യാം. പതിവ് ടിക്കറ്റ് നിരക്കിനേക്കാളും 15 % വരെ അധിക നിരക്കാണ് തത്ക്കാൽ ടിക്കറ്റുകൾക്ക് ഈടാക്കുക. ഓണം, ബലിപ്പെരുന്നാൾ അവധിക്കായി നാട്ടിലേക്ക് മടങ്ങുന്നവർക്കായി 30 മുതൽ സെപ്റ്റംബർ രണ്ടുവരെ 80 സ്പെഷൽ ബസുകളാണു കേരള ആർടിസി ബെംഗളൂരുവിൽനിന്ന് സർവീസ് നടത്തുക.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

സ്പെഷലുകളിലെ ടിക്കറ്റുകളും തീർന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ അനുവദിക്കുമെന്ന് കേരള ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്, ഇതിലേക്കുള്ള ബുക്കിങ് പുറപ്പെടുന്നതിന്റെ തലേദിവസം തുടങ്ങും. മൈസൂരുവിൽ നിന്നുള്ള സർവീസുകളിലും ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ തിരക്കുള്ള ദിവസങ്ങളിൽ കോഴിക്കോട്ടേക്കു സ്പെഷൽ സർവീസ് ഏർപ്പെടുത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts