ബെംഗളൂരു: വെറും 20 ദിവസം കൊണ്ട് ഒരു കോവിഡ് ആശുപത്രി നഗരത്തിൽ പ്രവർത്തനമാരംഭിച്ചു.
സർക്കാർ മേഖലയിൽ കോവിഡ് ആശുപത്രികൾ ഇല്ലാത്ത യെലഹങ്കയിലാണ് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കെട്ടിടങ്ങൾ പണിതത്.
കർണാടക പവർ കോർപറേഷൻ്റെ ഭൂമിയിൽ ആണ് സൗരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന 100 കിടക്കകളുള്ള താത്കാലിക ആശുപത്രിയുടെ നിർമാണം പൂർത്തിയായി.
മൂന്നാംതരംഗം പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ആണ് കോവിഡ് ആശുപത്രി പണിതത്.
ബോയിങ്ങ് ഡിഫൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെൽകോ ഫൗണ്ടേഷൻ, കെ.പി.സി.എൽ., നഗരത്തിലെ സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് ഫോർ യു എന്നിവയാണ് ആശുപത്രി നിർമിച്ചത്.
ആവശ്യത്തിനനുസരിച്ച് ഇളക്കിമാറ്റാൻ കഴിയുന്ന പ്രത്യേക ബോർഡ് ഉപയോഗിച്ച് കൊണ്ടാണ് ആശുപത്രിയുടെ നിർമാണം പൂർത്തിയായത്.
ആശുപത്രിയിലെ വലിയൊരു ശതമാനം ഉപകരണങ്ങളും ലൈറ്റുകളും സൗരോർജ്ജമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
ആവശ്യമെങ്കിൽ ആശുപത്രി പൊളിച്ചുമാറ്റി മറ്റിടങ്ങളിൽ സ്ഥാപിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. 10 ഐ.സി.യു. കിടക്കകൾ, 20 എച്ച്.ഡി.യു. (ഹൈ ഡിപ്പൻഡൻസി യൂണിറ്റ്), ഓക്സിജൻ സിലിൻഡർ സൗകര്യമുള്ള 70 കിടക്കകൾ എന്നിവയാണ് ആശുപത്രിയിലുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Inaugurated Covid care speciality hospital in Yelahanka today, established under CSR initiative of @Boeing_In along with @SELCOFoundation & @DFY_Foundation.Union Min @DVSadanandGowda was present. The solidarity shown by corporates & NGOs in the battle against pandemic is laudable pic.twitter.com/T1e5NnnxLB
— B.S.Yediyurappa (Modi Ka Parivar) (@BSYBJP) June 19, 2021