കേരളത്തിൽനിന്ന് വന്ന വിമാനത്തിന്റെ ടയര്‍ ലാന്‍ഡിങ്ങിനിടെ പൊട്ടി; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാർ

ബെംഗളൂരു: നാട്ടിൽ നിന്ന് ഹുബ്ലി വിമാനത്താവളത്തിൽ എത്തി ലാന്‍ഡിങ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി. യാതൊരുവിധ പരിക്കുകളുമില്ലാതെ ജീവനക്കാരും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്‌.

കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-7979 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ്ങിനിടെ ടയര്‍ പൊട്ടുകയായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ആര്‍ക്കും തന്നെ ഒരുവിധത്തിലുമുള്ള പരിക്കുകളില്ല. അപകടത്തിന് പിന്നാലെ അറ്റകുറ്റപ്പണിക്കായി റണ്‍വേ താത്കാലികമായി അടച്ചിട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ആദ്യ ശ്രമത്തില്‍ തന്നെ വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ സാധിച്ചില്ല.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

തിങ്കളാഴ്ച രാത്രി 8.03നാണ് വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ നിശ്ചയിച്ചിരുന്നത്. രണ്ടാമത്തെ തവണ ലാന്‍ഡ് ചെയ്യിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടയര്‍ പൊട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു നിമിഷം ജീവനക്കാരും യാത്രക്കാരും ഭയചകിതരായതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴു യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കഠിനമായ ലാന്‍ഡിങ്ങിന് നിര്‍ബന്ധിതമായത് കൊണ്ടാണ് ടയര്‍ പൊട്ടിയതെന്ന് ഹുബ്ലി വിമാനത്താവളം ഡയറക്ടര്‍ പ്രമോദ് കുമാര്‍ പറയുന്നു.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

റണ്‍വേയില്‍ ഉടന്‍ തന്നെ അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിന് വീണ്ടും തുറന്നുകൊടുത്തതായും അധികൃതര്‍ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
[masterslider id="10"]

Related posts