ബെംഗളൂരു: ഐ.എ.എസ്. ഉദ്യോഗസ്ഥനെ കോവിഡ് വാർറൂമിനടുത്തുവച്ച് മർദ്ദിച്ചതായി പരാതി. വി.വൈശ്യനാഥ് ഗുരുകർ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് തന്നെ 50-60ഓളം വരുന്ന സംഘം ബൊമ്മനഹള്ളി വാർ റൂമിന് പുറത്ത് വച്ച് മർദ്ദിച്ചതായി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഏപ്രിൽ 30ന് അദ്ദേഹം രാവിലെ 11 മണിക്ക് ബി.ബി.എം.പി. വാർ റൂം സന്ദർശിച്ചപ്പോൾ 50-60പേരടങ്ങുന്ന ആൾക്കൂട്ടം പുറത്ത് പ്രതിഷേധിക്കുന്നതും കണ്ടു. അവർ വാർ റൂമിന്റെ അകത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുകയും എന്നെയും ജോയിന്റ് കമ്മീഷണർ രാമകൃഷ്ണയെയും മർദിക്കുകയും തങ്ങളുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.
ഉദ്യോഗസ്ഥന്റെ പരാതിയിന്മേൽ എച്ച്. എസ്.ആർ. പോലീസ് കേസ് റെജിസ്ട്രർ ചെയ്‌തു. ഈ സംഭവത്തിന് കാരണക്കാരനായ എം.എൽ.എയ്ക്ക് എതിരെ നടപടിയെടുക്കണമെന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അസോസിയേഷൻ ആവശ്യപ്പെട്ടു. പക്ഷേ എം.എൽ.എ.യുടെ പേര് പരാതിയിൽ വെളിപ്പെടുത്തിയിട്ടില്ല.
എം.എൽ.എ.യും അനുയായികളും തങ്ങളുടെ ആളുകൾക്ക് കിടക്ക മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൊമ്മനഹള്ളിയിലെ ബി.ബി.എം.പി. വാർ റൂമിൽ അതിക്രമിച്ചു കടക്കാൻ ശ്രേമിച്ചെന്നും ഇത് നിഷേധിച്ചതിനാൽ അവർ പ്രതിഷേധിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
നഗരത്തിലെ ആശുപത്രി കിടക്കകളും ഐസിയുവുകളും ബുക്ക് ചെയ്യുന്നതില്‍ വന്‍ അഴിമതി നടന്നതായി കഴിഞ്ഞ രണ്ട് ദിവസമായി പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കിടക്ക ബുക്കിങ് കുംഭകോണത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന് വിജയ് കര്‍ണാടക പത്രം പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പുറത്ത് വന്നിരുന്നു.
ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ പേരില്‍ വിവിധ ആശുപത്രികളില്‍ കോവിഡ് ബെഡ് ബുക്ക് ചെയ്യുകയും ഇത് പിന്നീട് പണം നല്‍കി അത്യാവശ്യക്കാര്‍ക്ക് കൈമാറിയതായാണ് കണ്ടെത്തിയത്. ബി.ബി.എം.പിയുടെ എട്ട് സോണുകളിലെ കോവിഡ് വാര്‍ റൂമുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.