ബെംഗളൂരു : കർണാടകയിൽ നടന്ന 3 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ രണ്ടിടത്ത് ബി.ജെ.പി.യും ഒരിടത്ത് കോൺഗ്രസും ജയിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ബെളഗാവി ലോക്സഭാ മണ്ഡലത്തിൽ അവിടത്തെ മുൻ എംപി.യും കേന്ദ്ര റയിൽവേ സഹമന്ത്രിയുമായിരുന്ന സുരേഷ് അംഗദിയുടെ പത്നി മംഗള അംഗദി 3000 ൽ പരം വോട്ടുകൾക്ക് ജയിച്ചു, കോൺഗ്രസ് സീനിയർ നേതാവായ സതീഷ് ജാർക്കിഹോളിയെ ആണ് അവർ തോൽപ്പിച്ചത്.രണ്ട് പേരും നാല് ലക്ഷത്തിന് മുകളിൽ വോട്ടുകൾ നേടിയിരുന്നു.
ബസവ കല്യാണിൽ ബിജെപിയുടെ ശരണുസലഗർ കോൺഗ്രസിൻ്റെ മല്ലമ്മയെ തോൽപ്പിച്ചു.
മസ്കിയിൽ കോൺഗ്രസിൻ്റെ ബസവന ഗൗഡ തുർവിഹാൽ ബി.ജെ.പിയുടെ പ്രതാപ ഗൗഡ പാട്ടീലിനെ പരാജയപ്പെടുത്തി.
കേരളത്തിൽ 99 സീറ്റുകൾ നേടി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഭരണം നിലനിർത്തി. 41 സീറ്റുകൾ മാത്രമേ പ്രതിപക്ഷത്തെ യു.ഡി.എഫിന് നേടാൻ കഴിഞ്ഞുള്ളൂ. നിലയിൽ ഉണ്ടായിരുന്ന ഒരു സീറ്റ് ബി.ജെ.പിക്ക് നഷ്ടപ്പെട്ടു.
പശ്ചിമ ബംഗാൾ 200ൽ അധികം സീറ്റുകൾ നേടി മമതാ ബാനർജിയുടെ ടി.എം.സി. ഭരണം നിലനിർത്തി.
അസമിൽ 74 സീറ്റ് നേടി ബി.ജെ.പി ഭരണം നിലനിർത്തി.
തമിഴ്നാട്ടിൽ നിലവിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയെ പരാജയപ്പെടുത്തി 158 സീറ്റുകൾ നേടി ഡി.എം.കെ.സഖ്യം ഭരണം പിടിച്ചെടുത്തു.
പുതുച്ചേരിയിൽ എൻ.ആർ.സി 12 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.