സ്വകാര്യ ആശുപത്രികളിൽ 10% കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ ബി.ബി.എം.പി.നിർദ്ദേശം.

ബെംഗളൂരു: അടുത്ത ഒരാഴ്ചത്തേക്ക് കുറഞ്ഞത് പത്ത് ശതമാനം കിടക്കകൾ എങ്കിലും കോവിഡ് ബാധിതരായി എത്തുന്ന രോഗികൾക്കായി മാറ്റിവയ്ക്കണമെന്ന് സ്വകാര്യ ആശുപത്രികളോട് ബിബിഎംപി നിർദ്ദേശിക്കുന്നു.

കോവിഡ് വ്യാപനം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം.

കോവിഡ്-19 നോഡൽ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കവേ ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് , ആശുപത്രി മേധാവികളോട് ഈ കാര്യത്തിൽ വേണ്ട ആശയ വിനിമയം നടത്തണമെന്ന് നിർദ്ദേശിച്ചു.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

ബിബിഎംപി കമ്മീഷണർ സ്ഥാനത്തു നിന്ന് മഞ്ജുനാഥ പ്രസാദ് സ്ഥാനമൊഴിയാൻ ഇരിക്കെ നടത്തിയ മീറ്റിങ്ങിൽ ആണ് ഈ കാര്യം ചർച്ചചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts