ബെംഗളൂരു: സമീപകാലത്ത് മെട്രോ യാത്രികരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.
മഹാമാരി അടച്ചിടലിനു ശേഷം സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ ഏകദേശം അൻപതിനായിരം ആയിരുന്നു യാത്രക്കാർ. ഇപ്പോൾ അത് 160000 എത്തിനിൽക്കുന്നു.
മഹാമാരി വ്യാപനം തടയുന്നതിന് ടോക്കൺ സംവിധാനം നിർത്തലാക്കി കൊണ്ട് സ്മാർട്ട് കാർഡുകൾ നൽകി വന്നിരുന്നു. എന്നാൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന ഇപ്പോൾ അധികൃതരെ വിഷമഘട്ടത്തിൽ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി സ്മാർട്ട് കാർഡുകളുടെ ലഭ്യത കുറവ് മൂലം ആവശ്യക്കാർക്ക് വേണ്ടത്ര സ്മാർട്ട് കാർഡുകൾ നൽകാൻ കഴിയാതെ അധികൃതർ കുഴങ്ങുകയാണ്.
സ്മാർട്ട് കാർഡുകളുടെ ലഭ്യത ഉറപ്പുവരുത്താൻ വേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും ഈ മാസം അവസാനത്തോടെ മൂന്നുലക്ഷം കാർഡുകൾ വിതരണം ചെയ്യാൻ കഴിയുമെന്നും ബി എം ആർ സി എൽ മാനേജിങ് ഡയറക്ടർ അജയ് ക്ഷേത്ര പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ പുതിയതായി 9 ലക്ഷം കാർഡുകൾക്കു ഉള്ള ഓർഡർ നൽകി കഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.