ബെംഗളൂരു: കല ബെംഗളൂരുവിൻ്റെ രാഷ്ട്രീയകാര്യ സമിതിയായ ലെഫ്റ്റ് തിങ്കേഴ്സിൻ്റെ നേതൃത്വത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട തെരഞ്ഞെടുപ്പ് കൺവെൻഷൻ്റെ പ്രവർത്തനത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
പ്രസിഡന്റ് ജീവൻ തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ് തെരഞ്ഞെടുത്ത സംഘാടക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു.
31അംഗ സംഘാടക സമിതിയുടെ ചെയർമാനായി റെജി ജോണും കൺവീനർ ആയി ഷോണിമ അനീഷിനും പ്രവർത്തിക്കും.
മാർച്ച് 21- തീയതി ഞായറാഴ്ച 3 മണിക്ക് നടത്തുന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ
AKRSA-SFI മുൻ സ്റ്റേറ്റ് കമ്മറ്റി അംഗവും DYFI തിരുരങ്ങാടി ബ്ലോക്ക് സെക്രട്ടറിയേറ്റ് മെമ്പറും യുവതലമുറയിലെ ഉജ്ജ്വല പ്രാസംഗികനുമായ സഖാവ് ജംഷീദ് അലി പങ്കെടുത്തു സംസാരിക്കും.
Contact no
ഫിലിപ്പ് 9945804369
ജീവൻ 9844723488