കേരളത്തിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കോവിഡ്;നഗരത്തിൽ കൂടുതൽ ക്ലസ്റ്ററുകൾ.

ബെംഗളൂരു : കേരളം, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2 കോളേജുകൾ ഉൾപ്പെടെ 3 കെട്ടിടങ്ങൾ യെലഹങ്കയിൽ കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു.

കോളേജുകളും അപ്പാർട്ട്മെൻ്റിലുമായി 28 പേർ ആണ് യെലഹങ്കയിൽ കോവിഡ് പോസിറ്റീവ് ആയത്.

കണ്ടെയിൻമെൻ്റ് സോണുകൾ ഉൾപ്പെട്ട 9 റോഡുകൾ അടച്ചിട്ടുണ്ട്.

  മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ

കേരളത്തിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റ് വിദ്യാർത്ഥികളേയും സ്റ്റാഫിനേയും പരിശോധിക്കുകയായിരുന്നു.

വിദ്യാർത്ഥികൾ താമസിക്കുന്ന പി.ജി.കളിൽ ഉളളവരോട് ഐസൊലേഷനിൽ കഴിയാനും നിർദ്ദേശിച്ചു.

മുംബൈയിൽ നിന്നെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് യെലഹങ്കയിലെ അപ്പാർട്ട്മെൻ്റ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തിലെ സ്ത്രീകൾ സമ്മർദ്ദക്കടലിൽ; പഠനറിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us