ബെംഗളൂരു: കഴിഞ്ഞ മൂന്നു വർഷക്കാലത്തോളം ആയി ഗതാഗത നിയമ ലംഘകർക്ക് ചുമത്തിയിരിക്കുന്ന പിഴകൾ ഈടാക്കുന്നതിനായി ആകസ്മിക പരിശോധനകൾ നടത്താൻ പ്രത്യേക സംഘം രൂപീകരിച്ച് നഗരത്തിൽ അവിടെവിടെയായി വാഹനങ്ങൾ പരിശോധിക്കാൻ ട്രാഫിക് പോലീസ് വിഭാഗം നടപടികൾ ആരംഭിച്ചു.
പിഴ ചുമത്തിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ വാഹന ഉടമയ്ക്ക് നോട്ടീസുകൾ അയച്ചിരുന്നെങ്കിലും പലരും ഇത് അവഗണിച്ചു മുന്നോട്ടു പോവുകയാണ്.
സ്വമേധയാ വെബ്സൈറ്റിൽ പരിശോധിച്ച് പിഴയടയ്ക്കാമെന്നിരിക്കെ അതിനു മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് പുതിയ നടപടി.
ഇതുവരെ ചുമത്തിയിരിക്കുന്ന പിഴ അടയ്ക്കാതെ നടക്കുന്ന വാഹനങ്ങൾക്കാണ് പിടി വീഴുക. പിടിക്കപ്പെട്ടാൽ തൽക്ഷണം ഇതുവരെയുള്ള പിഴകൾ അടയ്ക്കാൻ നിയമലംഘനം നടത്തിയവർ നിർബന്ധിതരാകും.
ഇത് സംബന്ധിച്ച് ജോയിൻ ട്രാഫിക് കമ്മീഷണർ ബി ആർ രവികാന്ത് ഗൗഡ നിർദേശം നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.