വ്യോമസേനയ്ക്ക് കരുത്തേകാൻ 83 തേജസ് പോർവിമാനങ്ങൾ കൂടി വാങ്ങുന്നു

ബെംഗളൂരു: വ്യോമസേനയ്ക്ക് കരുത്തേകാൻ 83 തേജസ് പോർവിമാനങ്ങൾക്കായുള്ള കരാറിൽ കേന്ദ്ര സർക്കാർ ഒപ്പിട്ടു.

ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡുമായി നാൽപ്പത്തെണ്ണായിരം കോടി രൂപയുടെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ സാന്നിധ്യത്തിൽ പ്രതിരോധ വകുപ്പ് ഡിജി വി എൽ കാന്ത റാവുവും ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡ് ചെയർമാൻ ആർ മാധവനുമാണ് കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്.

  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

ഏയ്റോ ഇന്ത്യ 2021 ഉദ്ഘാടന ചടങ്ങുകൾക്കിടെയാണ് കരാർ ഒപ്പു വെച്ചത്. വളരെ ദുഷ്കരമായ വ്യോമ മേഖലകളിലും പോരാടാൻ ശേഷിയുള്ള ഒറ്റ എഞ്ചിൻ ലഘു യുദ്ധവിമാനമാണ് തേജസ്.

കരാറിന് അംഗീകാരം നൽകിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന സുരക്ഷാ കാബിനറ്റ് സമിതിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us