ബ്രിട്ടനിൽനിന്നും സംസ്ഥാനത്തെത്തിയ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: ബ്രിട്ടനിൽനിന്നും സംസ്ഥാനത്തെത്തിയ 11 പേർക്ക് കുടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനിൽനിന്നും തിരിച്ചെത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 45 ആയി.

അതേസമയം ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപന ഭീഷണിനിലനിൽക്കെ ബ്രിട്ടനിൽനിന്നും അടുത്തിടെ കർണാടകത്തിൽ മടങ്ങിയെത്തിയ 75 പേരെ ഇനിയും ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല.

  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി

ഇവരെ കണ്ടെത്താൻ സർക്കാർ എമിഗ്രേഷൻ വകുപ്പിന്റെ സഹായം തേടി. ബ്രിട്ടനിൽ പുതിയതരം കോവിഡ് പടർന്നതിന്റെ പശ്ചാത്തലത്തിലാണ്‌ അടുത്തിടെ മടങ്ങിയെത്തിയ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നത്‌ മടങ്ങിയെത്തിയവർ സ്വമേധയാ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയരാകണമെന്ന് പലതവണ നിർദേശവും നൽകിയിരുന്നു. എന്നാൽ കുറേപേർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാതെ നടക്കുന്നതാണ് പ്രശ്നമായത്.

  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.

ഇവരെ എത്രയുംപെട്ടെന്ന് കണ്ടെത്താനാകുമെന്ന് ആരോഗ്യവകുപ്പും ബി.ബി.എം.പി.യും ഉറപ്പുനൽകിയതായി ആരോഗ്യവകപ്പുമന്ത്രി ഡോ.കെ. സുധാകർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം
[masterslider id="10"]

Related posts

Click Here to Follow Us