ബെംഗളൂരു : കന്നുകാലി കശാപ്പ് നിരോധന നിയമ ഭേദഗതി നടപ്പാക്കുന്നതിനുള്ള ഓർഡിനൻസിന് ഇന്നലെ യെദിയൂരപ്പയുടെ നേതൃത്വത്തിലുളള മന്ത്രിസഭ അംഗീകാരം നൽകി.
ഗവർണർ വാജു ഭായ് വാലയുടെ അനുമതി ലഭിച്ചു കഴിഞ്ഞാൽ നിയമം പ്രാബല്യത്തിലാകും.
ശീതകാല സമ്മേളനത്തിൽ നിയമസഭ പാസാക്കിയ ബിൽ നിയമനിർമ്മാണ കൗൺസിലിലെ കയ്യാങ്കളിയെ തുടർന്ന് അവിടെ മേശപ്പുറത്ത് വക്കാൻ കഴിഞ്ഞില്ല. കോൺഗ്രസും ജെ.ഡി.എസും ബില്ലിനെ എതിർക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഓർഡിനൻസുമായി സർക്കാർ മുന്നോട്ട് വന്നത്.
6 മാസമാണ് ഓർഡിനൻസിൻ്റെ പരമാവധി കാലാവധി.അതിനുള്ളിൽ നിയമ നിർമ്മാണ കൺസിലിൽ പാസാക്കിയില്ലെങ്കിൽ ബിൽ നിയമമാകില്ല.
കൗൺസിലിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല.
പ്രാബല്യത്തിൽ വന്നാൽ 13 വർഷത്തിലധികം വളർച്ചയുള്ള പോത്തിനേയോ എരുമയേയോ കശാപ്പ് ചെയ്യാൻ അനുമതി ലഭിക്കൂ.
കാള, പശു, പശുക്കിടാവ് 13 വർഷം വളർച്ചയെത്താത്ത പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്താൽ 10 ലക്ഷം രൂപ വരെ പിഴ ചുമത്താം.
അനധികൃത കന്നുകാലി കടത്ത് തടയും.
താലൂക്ക് അടിസ്ഥാനത്തിൽ ഗോശാലകൾ നിർമ്മിക്കും.
http://88t.8a2.myftpupload.com/archives/56562
http://88t.8a2.myftpupload.com/archives/60874
http://88t.8a2.myftpupload.com/archives/60950
http://88t.8a2.myftpupload.com/archives/15880
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.