കര്‍ണാടകയില്‍ ഇന്ന് 662 പുതിയ കോവിഡ് രോഗികള്‍;1344 പേര്‍ക്ക് ഡിസ്ചാര്‍ജ്…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 662 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1344 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.76 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1344 ആകെ ഡിസ്ചാര്‍ജ് : 893617 ഇന്നത്തെ കേസുകള്‍ : 662 ആകെ ആക്റ്റീവ് കേസുകള്‍ : 12074 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12074 ആകെ പോസിറ്റീവ് കേസുകള്‍ : 917571 തീവ്ര പരിചരണ…

Read More

കന്നുകാലി മാംസം ഇഷ്ടമാണ്, എന്ത് കഴിക്കണമെന്നുള്ളത് എന്റെ അവകാശം: സിദ്ധരാമയ്യ

ബെംഗളൂരു: കന്നുകാലി മാംസം ഇഷ്ടമാണ്, എന്ത് ഭക്ഷണം കഴിക്കണമെന്നത് തന്‍റെ അവകാശമാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ചില വിഷയങ്ങളില്‍ പ്രതികരിക്കാനുള്ള പാര്‍ട്ടി നേതാക്കന്മാരുടെ ധൈര്യമില്ലായ്മയെ രൂക്ഷമായി വിമര്‍ശിച്ചാണ് സിദ്ധരാമയ്യുടെ പ്രസ്താവന. താന്‍ കന്നുകാലി മാംസം കഴിക്കാറുള്ള ആളാണ്. അത് ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്? എന്ന് അദ്ദേഹം ചോദിച്ചു. താനിത് അസംബ്ലിയിലും പറഞ്ഞിട്ടുള്ളതാണ്. നിങ്ങള്‍ക്ക് കഴിക്കേണ്ട എന്നാണെങ്കില്‍ നിങ്ങള്‍ കഴിക്കണ്ട, അതിനാരും നിര്‍ബന്ധിക്കുന്നില്ല. എന്ത് കഴിക്കണം എന്നുള്ളത് എന്‍റെ അവകാശമാണ് അത് ചോദിക്കാന്‍ നിങ്ങള്‍ ആരാണെന്നും സിദ്ധരാമയ്യ ചോദിക്കുന്നു. എനിക്ക് കന്നുകാലി മാംസം ഇഷ്ടമാണ്…

Read More

ബൊമ്മനഹള്ളിയിൽ മലയാളി വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു മലയാളി കൂടി പിടിയിൽ.

ബെംഗളൂരു: ബൊമ്മനഹള്ളിക്ക് സമീപം കോടിചിക്കന ഹള്ളിയിൽ മലയാളി വീട്ടമ്മ നിർമ്മല മേരി (65) കൊല്ല പ്പെട്ട സംഭവത്തിൽ ഒരു മലയാളി കൂടി പിടിയിലായി. ആലപ്പുഴക്കാരനായ അൻസാരി എന്ന് വിളിക്കുന്ന ഷാഹുൽ ഹമീദ് ആണ് പോലീസിൻ്റെ പിടിയിലായത്. http://88t.8a2.myftpupload.com/archives/61376 അൻസാരിക്കൊപ്പം മറ്റൊരു മലയാളി കൂടി പിടിയിലായിട്ടുണ്ട് ,നിരവധി കേസുകളിൽ പ്രതിയാണെങ്കിൽ ഈ കൊലപാതകത്തിൽ ഇയാൾക്ക് പങ്കില്ല എന്നാണ് പോലീസിൻ്റെ കണ്ടെത്തിൽ. http://88t.8a2.myftpupload.com/archives/60461 മകനൊപ്പം ജീവിക്കുന്ന നിർമ്മല മേരിയെ വാടകക്ക് വീട് നോക്കാൻ എന്ന വ്യാജേന എത്തിയ അൻസാരി തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഭരണവും പണവും കവർന്നിട്ടുണ്ട്.

Read More

യുകെയിൽ നിന്നെത്തിയ ആറു പേരിൽ അതി വ്യാപന ശേഷിയുള്ള വൈറസ് ബാധ കണ്ടെത്തി: 3 പേർ ബെംഗളൂരുവിൽ.

ബെംഗളൂരു: കഴിഞ്ഞദിവസം യുകെയിൽ നിന്നും ഇന്ത്യയിൽ എത്തിയ ആറു പേരിൽ ആണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ മൂന്നുപേർ ബംഗളൂരുവിലും രണ്ടുപേർ ഹൈദരാബാദിലും ഒരാൾ പൂനെയിലും ആണ് ഉള്ളത്. ഇവരെ പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഒറ്റപ്പെട്ട മുറികളിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള വരെ പ്രത്യേകമായി മാറ്റിപ്പാർപ്പിച്ചു നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലാണ് ഇതിനു വേണ്ടുന്ന പ്രത്യേക പരിശോധന നടത്തിയത്. കഴിഞ്ഞ നവംബർ 25 നും ഡിസംബർ 23 നും ഇടയ്ക്ക് മുപ്പത്തി മൂവായിരത്തോളം യാത്രക്കാരാണ് യുകെ…

Read More

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എസ്.എൽ ധർമ്മേ ഗൗഡ മരിച്ച നിലയിൽ.

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എസ്.എൽ ധർമ്മേ ഗൗഡ കടൂർ താലൂക്കിലെ ഗുണ സാഗര റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ 64 കാരനായ അദ്ദേഹം ആത്മഹത്യ ചെയ്തത് ആയിരിക്കാം എന്ന് സംശയിക്കുന്നു. കുടുംബാംഗങ്ങൾക്ക് കിട്ടിയ അവസാന വിവരമനുസരിച്ച് തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടി അദ്ദേഹത്തിന്റെ സഖരായ പട്ടണ യിലുള്ളലുള്ള കൃഷിയിടത്തിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ ഏറെ വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ജെഡിഎസ്…

Read More

സ്കൂളുകൾ തുറക്കുന്നു:10,12 ക്ലാസുകളിലെ അധ്യയനം സാധാരണ നിലയിലേക്ക്.

ബെംഗളൂരു: മുൻ തീരുമാനപ്രകാരം പത്തിലും 12ലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്ലാസുകൾ ജനുവരി ഒന്നിന് തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വേണ്ടി നടത്തിവന്നിരുന്ന വിദ്യാഗമ – രോഗവ്യാപനം ഭീതിയെ തുടർന്ന് ഒക്ടോബറിൽ നിർത്തിവച്ചിരുന്നു. ഇതും ജനുവരി ഒന്നിനു തന്നെ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ക്ലാസുകളിലേക്കുള്ള അധ്യയനം ജനുവരി 15 മുതൽ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് എന്നും വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു. ഉപരിപഠനത്തിന്…

Read More

കന്നുകാലി കശാപ്പ് നിരോധന ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം; ഗവർണറുടെ അനുമതി കാത്ത് ബിൽ.

ബെംഗളൂരു : കന്നുകാലി കശാപ്പ് നിരോധന നിയമ ഭേദഗതി നടപ്പാക്കുന്നതിനുള്ള ഓർഡിനൻസിന് ഇന്നലെ യെദിയൂരപ്പയുടെ നേതൃത്വത്തിലുളള മന്ത്രിസഭ അംഗീകാരം നൽകി. ഗവർണർ വാജു ഭായ് വാലയുടെ അനുമതി ലഭിച്ചു കഴിഞ്ഞാൽ നിയമം പ്രാബല്യത്തിലാകും. ശീതകാല സമ്മേളനത്തിൽ നിയമസഭ പാസാക്കിയ ബിൽ നിയമനിർമ്മാണ കൗൺസിലിലെ കയ്യാങ്കളിയെ തുടർന്ന് അവിടെ മേശപ്പുറത്ത് വക്കാൻ കഴിഞ്ഞില്ല. കോൺഗ്രസും ജെ.ഡി.എസും ബില്ലിനെ എതിർക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഓർഡിനൻസുമായി സർക്കാർ മുന്നോട്ട് വന്നത്. 6 മാസമാണ് ഓർഡിനൻസിൻ്റെ പരമാവധി കാലാവധി.അതിനുള്ളിൽ നിയമ നിർമ്മാണ കൺസിലിൽ പാസാക്കിയില്ലെങ്കിൽ ബിൽ നിയമമാകില്ല. കൗൺസിലിൽ ബി.ജെ.പിക്ക്…

Read More

പുതുവത്സരാഘോഷത്തിന് വിലക്ക്; നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിൽ പുതുവത്സരാഘോഷത്തിന് വിലക്ക്. ഡിസംബർ 31-ന് വൈകീട്ട് ആറുമുതൽ ജനുവരി ഒന്ന് രാവിലെ ആറുവരെ നഗരത്തിൽ സി.ആർ.പി.സി.144(1)പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽപന്ത് അറിയിച്ചു. പുതുവത്സരാഘോഷങ്ങൾക്കിടെ ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കാൻ നേരത്തേ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാപക എതിർപ്പുയർന്നതോടെ പിൻവലിച്ചിരുന്നു. ഇതോടെയാണ് പുതുവത്സരാഘോഷത്തിന് വിലക്ക് ഏർപ്പെടുത്തിയതും നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതും. പുതിയ തരം കോവിഡ് വ്യാപനം ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇതുപ്രകാരം പൊതുസ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും മറ്റും അഞ്ചിലധികംപേർ ഒത്തുചേരുന്ന പുതുവത്സരാഘോഷം നഗരത്തിൽ കർശനമായി നിരോധിച്ചു. ഒരു തരത്തിലുള്ള ആഘോഷങ്ങളും…

Read More

ചൈനീസ് മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ നടത്തുന്ന നിർബന്ധിത വായ്പ വീണ്ടെടുക്കൽ റാക്കറ്റ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ.

ബെംഗളൂരു: ന്യൂ ഗുഡള്ളിയിലെ സയ്യിദ് അഹമ്മദ് 33, ബിടിഎം ലേഔട്ട് സെക്കൻഡ് സ്റ്റേജിലെ സയ്യിദ് ഇർഫാൻ 26, രാമഗുണ്ടനഹള്ളി നിവാസി ആദിത്യ സേനാപതി 25 എന്നിവരാണ് കഴിഞ്ഞദിവസം പണം സ്വീകരിച്ചവരിൽ നിന്നുള്ള പരാതിയെ തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിലായത്. I greatly applaud @CCBBangalore for cracking down on mobile-app based instant loan companies. These microloan apps used to lend money at a high-interest rate and harass the defaulters through coercive methods. pic.twitter.com/B6ay95hEcf…

Read More
Click Here to Follow Us