കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എസ്.എൽ ധർമ്മേ ഗൗഡ മരിച്ച നിലയിൽ.

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എസ്.എൽ ധർമ്മേ ഗൗഡ കടൂർ താലൂക്കിലെ ഗുണ സാഗര റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.

പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ 64 കാരനായ അദ്ദേഹം ആത്മഹത്യ ചെയ്തത് ആയിരിക്കാം എന്ന് സംശയിക്കുന്നു.

കുടുംബാംഗങ്ങൾക്ക് കിട്ടിയ അവസാന വിവരമനുസരിച്ച് തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടി അദ്ദേഹത്തിന്റെ സഖരായ പട്ടണ യിലുള്ളലുള്ള കൃഷിയിടത്തിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടിരുന്നു.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

എന്നാൽ ഏറെ വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ജെഡിഎസ് ഇൽ നിന്നും ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 2018 ൽ വൈസ് ചെയർപേഴ്സണായി അവരോധിക്കപ്പെട്ടിരുന്നു.

മൃതദേഹത്തിന് അടുത്തുനിന്നും അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പും കണ്ടുകിട്ടിയതായിട്ടാണ് അവസാനമായി ലഭിക്കുന്ന വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു
[masterslider id="10"]

Related posts