“വീട്ടിലിരുന്ന് ജോലി ചെയ്യാം”: തട്ടിപ്പിൽ പെട്ട് പണം നഷ്ടപ്പെട്ടവർ നിരവധി.

ബെംഗളൂരു : മഹാമാരിയുടെ പശ്ചാത്തലത്തിൽ വിവരസാങ്കേതികവിദ്യാടിസ്ഥാനത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന അവസ്ഥ നിലനിൽക്കേ, ഇത് മുതലെടുത്താണ് പുതിയ വിവരസാങ്കേതികവിദ്യാതട്ടിപ്പ്.

വീട്ടിലിരുന്ന് ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാം എന്ന പരസ്യത്തിൽ കുടുങ്ങിയാണ് നിരവധി പേർക്ക് പണം നഷ്ടമായത്.

ഏറ്റവും പുതിയതായി പോലീസിനു ലഭിച്ച പരാതിയിൽ 28 ലക്ഷത്തോളം രൂപയാണ് ഇപ്രകാരം തട്ടിയെടുത്തത് എന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് ബന്ധപ്പെട്ട പോലീസ് അധികാരികൾ വ്യക്തമാക്കുന്നു.

വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ജോലിക്കു വേണ്ടിയുള്ള അന്വേഷണം നിരവധി പേരെയാണ് സാമ്പത്തിക നഷ്ടത്തിൽ എത്തിച്ചത്.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

ബെംഗളൂരു നിവാസിയായ ഒരു 33 കാരിക്കും അവർ പരിചയപ്പെടുത്തിയതും അല്ലാത്തതുമായ ഏകദേശം തൊണ്ണൂറോളം പേർക്കുമാണ് ഒറ്റ ഏജൻസി വഴി തന്നെ പണം നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സമാനമായ നിരവധി കേസുകൾ ഉണ്ടായിരിക്കും എന്ന് പോലീസ് സംശയിക്കുന്നു.

തട്ടിപ്പു സംഘങ്ങളുടെ ആവശ്യപ്രകാരം നിരവധി ബാങ്കുകളിലേക്ക് ആണ് ജോലി യുടെ തുടക്കത്തിനു വേണ്ടി പണം നിക്ഷേപിക്കാൻ ഉദ്യോഗാർഥികളോട് ആവശ്യപ്പെട്ടത്.

ഇതുപ്രകാരം ആക്സിസ് ബാങ്ക് ഐ ഡി എഫ് സി ബാങ്ക് ഐ ഡി ബി ഐ ബാങ്ക് എന്നിവിടങ്ങളിൽ ഓൺലൈനായി പണം നിക്ഷേപിച്ച് വരാണ് അധികവും.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

പൊലീസ് സൈബർ ക്രൈം ഡിവിഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts