ബന്ദ് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കന്നഡ അനുകൂല സംഘടനകൾ ഡിസംബർ അഞ്ചിനാണ് കർണാടക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറാഠാ വികസന ബോർഡ് രൂപവത്കരിച്ചതിന്റെപേരിൽ സംസ്ഥാനത്ത് ബന്ദ് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മുന്നറിയിപ്പ് നൽകി.

ബന്ദിന്റെ പേരിൽ ബലംപ്രയോഗിച്ച് വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്താൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

  പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിൽ സ്പോടക വസ്ഥുക്കൾ; ന​ഗരത്തിലെ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ

മറാഠാ വികസന ബോർഡ് രൂപവത്കരിക്കാനുള്ള തീരുമാനം ഡിസംബർ അഞ്ചിനകം പിൻവലിക്കണമെന്നാണ് കന്നഡ സംഘടനകൾ ആവശ്യപ്പെട്ടത്.

ഓട്ടോ, ടാക്സി യൂണിയനുകളും ബാർ ഓണേഴസ് അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മറാഠാ വികസന ബോർഡിന് സർക്കാർ 50 കോടി രൂപയാണ് വകയിരുത്തിയത്. സർക്കാർ തീരുമാനം കന്നഡ വിരുദ്ധ നടപടിയാണെന്ന് ആരോപിച്ചാണ് കന്നഡ സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts