ഉദ്ഘാടന വേദിയിൽ നിന്ന് മെട്രോ മാൻ ഇ ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി.

കൊച്ചി: മെട്രോ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. ഉദ്ഘാടന വേദിയിൽ നിന്ന് മെട്രോ മാൻ ഇ ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കി. പ്രതിപക്ഷ നേതാവടക്കമുളളവർക്കും വേദിയിൽ ഇരിപ്പിടമില്ല. തീരുമാനം സ്വാഭാവികമാണെന്ന് ഇ.ശ്രീധരൻ പ്രതികരിച്ചു.

കൊച്ചിയുടെ സ്വപ്ന പദ്ധതിയായ മെട്രോ ഉദ്ഘാടനത്തിന് ഇ ശ്രീധരൻ ഇല്ലാത്തതാണ് ഏവരെയും അമ്പരപ്പിച്ചത്. ശ്രീധരനടക്കം 13 പേരെ വേദിയിൽ ഇരുത്തണമെന്നായിരുന്നു കെ എം ആർ എൽ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നൽകിയത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നഗരവികസന  മന്ത്രി വെങ്കയ്യ നായിഡു, ഗവർണർ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗതി മന്ത്രി തോമസ് ചാണ്ടി, കെ വി തോമസ് എം പി , മേയർ സൗമിനി ജയിൻ എന്നിവരെമാത്രം മാത്രം ഉൾപ്പെടുത്തിയാണ്  പ്രധാനമന്ത്രിയുടെ ഓഫീസ് പട്ടികയ്ക്ക് അനുമതി നൽകയിത്.

  കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ 'ലോട്ടറി സന്ദേശത്തിന്' പിന്നിലെ ഞെട്ടിക്കുന്ന സത്യം!"

മെട്രോ മാൻ ഇ ശ്രീധരൻ, കെ എം ആർ എൽ എംഡി ഏലിയാസ് ജോർജ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തൃക്കാക്കര എം എൽ എ പിടി തോമസ്. കേന്ദ്ര നഗരസവികസന സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരെയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. തനിക്ക് പരാതിയില്ലെന്നും തീരുമാനം സ്വാഭാവികമാണെന്നും  ഇ ശ്രീധരൻ പ്രതികരിച്ചു.

  ബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് കെ എം ആർ എൽ തയാറാക്കിയ പട്ടികയിലും ഉണ്ടായിരുന്നില്ല. ഇ ശ്രീധരനെ അടക്കമുളളവരെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്നും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും  പ്രമുഖ നേതാക്കൾ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
[masterslider id="10"]

Related posts

Click Here to Follow Us