കൂട്ട ബലാത്സംഗം കൊലപാതകത്തേക്കാള്‍ ഭീകരം,വധശിക്ഷ ഉറപ്പാക്കണം:കര്‍ണാടക ഹൈക്കോടതി.

ബെംഗളൂരു : 2012ല്‍ ജ്ഞാനഭാരതി ബാംഗ്ലൂര്‍ യുണിവേഴ്സിറ്റി കാമ്പസിന് സമീപം നടന്ന കൂട്ട ബലാത്സംഗകേസുമായി ബന്ധപ്പെട്ട വാദത്തിനു ശേഷം വിധി പറയുമ്പോള്‍ ആണ് കര്‍ണാടക ഹൈക്കോടതി ഇങ്ങനെ ഒരു അഭിപ്രായം മുന്നോട്ട് വച്ചത്.

കൂട്ട മാനഭംഗം കൊലപാതകത്തേക്കാള്‍ ഭീകരമാണ് ഐ.പി.സി.367 ഡി വകുപ്പില്‍ മാറ്റം വരുത്തി കുറ്റക്കാര്‍ക്ക് വധശിക്ഷ തന്നെ ഉറപ്പു വരുത്തണം എന്നും കോടതി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകളുടെ സുരക്ഷ ഇപ്പോഴും ഒരു പ്രശ്നമായി നില്‍ക്കുന്നതില്‍ ബെഞ്ചില്‍ ഉണ്ടായിരുന്ന ജഡ്ജിമാരായ ജസ്റ്റിസ് വി.വീരപ്പ,കെ.നടരാജന്‍ എന്നിവര്‍ നടുക്കം രേഖപ്പെടുത്തി.

  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

2012 ഒക്ടോബര്‍ 13 ന് രാത്രി 09:30 നാണ് കേസിനു ആധാരമായ സംഭവം നടന്നത്,കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഒരു സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുമ്പോള്‍ പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയും ക്രൂരമായി കൂട്ട മാനഭംഗത്തിനു ഇരയാക്കുകയും ആയിരുന്നു.

രാമു,ശിവന്ന,ഇളയ,ഇരയ്യ,രാജാ,ദോദ്ദ ഇരയ്യ എന്നിവര്‍ക്ക് മൈസുരു ജില്ല കോടതി മുന്‍പ് ജീവപര്യന്തം തടവ്‌ വിധിച്ചിരുന്നു,ഇവര്‍ പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇതിലെ പ്രതിയായ പ്രയപൂര്‍ത്തിയാകാത്ത എട്ടാമത്തെ ആളെ 3 വര്‍ഷത്തെക്ക് സ്റ്റേറ്റ് ഹോമിലേക്ക് അയക്കുകയായിരുന്നു.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

“ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ ശരീരത്തില്‍ ഏല്‍ക്കുന്ന മുറിവ് മാത്രമല്ല,മനസ്സില്‍ ഏല്‍ക്കുന്ന മുറിവ് ഒരിക്കലും ഉണങ്ങാത്തതാണ്”കോടതി നിരീക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts