ജഡ്ജിക്ക് കൊറിയര്‍ വഴി ഭീഷണിക്കത്തും”സ്ഫോടകവസ്തു”ക്കളും ലഭിച്ച കേസില്‍ ട്വിസ്റ്റ്‌ !

ബെംഗളൂരു: ലഹരിക്കെസ് കൈകാര്യം ചെയ്യുന്ന ജഡ്ജിക്ക് ഭീഷണിക്കത്തും സ്ഫോടകവസ്തുക്കള്‍ക്ക് സമാനമായ വസ്തുക്കളും ലഭിച്ച കേസില്‍ ട്വിസ്റ്റ്‌.

ലഹരിക്കെസില്‍ അറസ്റ്റില്‍ ആയ നടിമാര്‍ക്ക് ജാമ്യം നല്‍കണം എന്നായിരുന്നു കത്തിലെ ആവശ്യം.

കത്തിന്റെ കൂടെ ഉണ്ടായിരുന്ന ഐ.ഡി.കാര്‍ഡ്‌ അന്വേഷിച്ചു പോയ പോലീസ് ചെലുരിലെ ഒരു കര്‍ഷകനായ രമേഷിനെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ ഭീഷണിക്കത്തിനെ കുറിച്ച് അദ്ദേഹത്തിന് ഒരു വിവരവും ഇല്ലായിരുന്നു.തുടര്‍ന്ന് ഇയാളുടെ ബന്ധുവും കുടുംബ സ്വത്തില്‍ കണ്ണ് വച്ച് പ്രവര്‍ത്തിക്കുന്ന രാജശേഖരിലേക്ക് പോലീസ് അന്വേഷണം വ്യപിപ്പിക്കുകയായിരുന്നു.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

തന്റെ ബന്ധുവായ രമേഷിനെ കുടുക്കാനാണ് താന്‍ ജഡ്ജിക്ക് കത്തെഴുതിയത് എന്ന് രാജശേഖര്‍ മൊഴി നല്‍കി.

കത്തിന്റെയും സ്ഫോടക വസ്തുക്കള്‍ പോലെ തോന്നിക്കുന്ന സാധനങ്ങളുടെയും കൂടെ പാഴ്സലില്‍ രമേഷിന്റെ വ്യാജ ഐ ഡി കാര്‍ഡും വച്ചത് രാജശേഖര്‍ ആയിരുന്നു,ഇവര്‍ തമ്മില്‍ ഉള്ള കുടുംബ വഴക്ക് ആണത്രേ ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts