ബെംഗളൂരു :ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ കൂടുതൽ നേരമുള്ള കാത്തു കെട്ടിക്കിടക്കൽ ഒഴിവാക്കാൻ കർണാടക ആർടിസി ബസുകളിൽ ഫാസ്ടാഗ് സംവിധാനം.എസി ബസുകളിൽ കഴിഞ്ഞ നാലു മാസമായി നിലച്ച കുപ്പിവെള്ള വിതരണം പുനസ്ഥാപിക്കുന്നതോടൊപ്പം രാവിലെ യാത്ര തുടങ്ങുന്ന ബസുകളിൽ സൗജന്യമായി ഇംഗ്ലീഷ് പത്രവും ലഭ്യമാക്കും.
യാത്രക്കാർക്ക് ഒരു രൂപക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന റയിൽവേ മോഡൽ കൗണ്ടറുകൾ പ്രധാന ബസ്റ്റാന്റുകളിൽ സ്ഥാപിക്കും.കേരള മടക്കമുള്ള പ്രധാന റൂട്ടുകളിൽ ആധിപത്യം സ്ഥാപിക്കുക എന്നതാണ് പുതിയ മൂല്യവർദ്ധിത സേവനങ്ങൾ കൊണ്ട് ലക്ഷ്യമാക്കുന്നത്.
രാവിലെ 5 മണി മുതൽ 11 മണി വരെ ആരംഭിക്കുന്ന പ്രീമിയം ബസുകളിലാണ് സൗജന്യമായി ഇംഗ്ലീഷ് പത്രം ലഭ്യാക്കുന്നത്. മജസ്റ്റിക്,മൈസൂരു റോഡ്, ശാന്തിനഗർ, വിമാനത്താവളം, മൈസൂരു ബസ് സ്റ്റാന്റ് തുടങ്ങിയ ഇടത്തു നിന്നു പുറപ്പെടുന്ന 104 ബസുകളിൽ പത്രം നൽകിത്തുടങ്ങി. മാത്രമല്ല കുപ്പിവെള്ള വിതരണവും പുനരാരംഭിച്ചു.ഐരാവത്, ഐരാവത് പ്ലസ്, എസി സ്ലീപ്പർ, ഫ്ലൈബസ് സർവ്വീസുകളിലെ യാത്രക്കാർക്കാണ് അരലിറ്റൽ മിനറൽ വാട്ടർ നൽകുന്നത്. 626 പ്രീമിയം സർവ്വീസുകളിലായി 29000 കുപ്പിവെള്ളമാണ് പ്രതിദിനം വിതരണം ചെയ്യുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.