കോവിഡിന്റെ പേരിൽ ജാമ്യാപേക്ഷ; നഗരത്തിൽ കോടികളുടെ തട്ടിപ്പുകേസിലെ പ്രധാനപ്രതിക്ക് ജാമ്യം നിഷേധിച്ച് സി.ബി.ഐ. കോടതി

ബെംഗളൂരു: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യസുരക്ഷ ചൂണ്ടിക്കാട്ടി ഐ.എം.എ. ജുവലറി തട്ടിപ്പുകേസിലെ മുഖ്യപ്രതി മുഹമ്മദ് മൻസൂർഖാൻ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി പ്രത്യേക സി.ബി.ഐ. കോടതി.

മൻസൂർഖാൻ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും ചൂണ്ടിക്കാട്ടി. ഇവരുടെ വാദങ്ങൾ അംഗീകരിച്ച കോടതി മുഹമ്മദ് മൻസൂർഖാന് ജാമ്യം നിഷേധിച്ചു.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

55,000-ത്തോളം പേരിൽനിന്ന് 4000 കോടിയോളമാണ് ഇയാൾ അനധികൃതമായി പിരിച്ചെടുത്തത്. കേസിൽ സി.ബി.ഐ.യും എൻഫോഴ്സ്‌മെന്റ് ഡയക്ടറേറ്റും അന്വേഷണം തുടരുകയാണ്. 2019 ജൂലായ് 20 മുതൽ മൻസൂർഖാൻ ജയിലിൽ കഴിയുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts