റിയല്‍എസ്റ്റേറ്റ്‌ ബിസിനസ്സില്‍ നിക്ഷേപിക്കാന്‍ പണം നല്‍കിയില്ല,പിതാവിനെ 10 ലക്ഷത്തിനു ക്വട്ടേഷന്‍ കൊടുത്ത് കൊന്ന് കളഞ്ഞു!

ബെംഗളൂരു: തൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ട പണം നൽകാതിരുന്നതിനെ തുടർന്ന് പിതാവിനെ ഗുണ്ടാ സംഘത്തെക്കൊണ്ട് കൊട്ടേഷൻ നൽകി കൊലപ്പെടുത്തി മകൻ.

നഗരത്തിലെ എം.വി.നഗറിൽ താമസിക്കുന്ന പനീർ ശെൽവത്തെ കാണാതായി എന്ന നിലക്കാണ് പോലീസിന് പരാതി ലഭിക്കുന്നത്.

തുടർന്ന് പോലീസ് നടത്തിയ  അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രാമമൂർത്തി നഗർ സ്വദേശി പന്നീർ സെൽവം (52) ആണ് കൊല്ലപ്പെട്ടത്.

കേസിൽ മകൻ രാജേഷ് കുമാർ (26), ഇയാളിൽനിന്ന് പണം പറ്റി കൊലപാതകം നടത്തിയ തമിഴ്നാട് വെല്ലൂർ സ്വദേശിയും ബംഗളുരുവിൽ താമസക്കാരനുമായ പാർഥിപൻ (29), ബംഗളുരു സ്വദേശികളായ സ്മാൻലി (25), ആനന്ദ്(21) എന്നിവർ അറസ്റ്റിലായി,
10 ലക്ഷം രൂപക്കാണ് സംഘത്തിന് രാജേഷ് ക്വട്ടേഷൻ കൈമാറിയത്.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

മൂന്നു ലക്ഷം രൂപ അഡ്വാൻസ് കൈപ്പറ്റിയ സംഘം വെള്ളിയാഴ്ച രാവിലെ 6.30ന് ക്ഷേത്രത്തിലേക്ക് പോയ പന്നീർ സെൽവത്തെ കാറിൽ തട്ടിക്കൊണ്ടു പാവുകയായിരുന്നു.

തുടർന്ന് കോലാറിലെ വിജനമായ പ്രദേശത്തെ യൂക്കാലി തോട്ടത്തിലെത്തിച്ച് വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കുഴിച്ചിട്ടു.

വൈകുന്നേരമായിട്ടും ഭർത്താവിനെ കാണാതായതോടെ പന്നീർ സെൽവ ത്തിന്റെ ഭാര്യ പി. റാണി പൊലീസിൽ പരാതി നൽകുകയായിരുന്നു.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

പൊലീസിൻറെ പ്രാഥമികാന്വേഷണത്തിൽ
സാമ്പത്തിക കാര്യങ്ങളെ ചൊല്ലി പിതാവും മകനും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു എന്ന് കണ്ടെത്തി.

തുടർന്ന് രാജേഷ് കുമാറിനെ
ചോദ്യം ചെയ്തതോടെ അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ മാർച്ചിലും പന്നീർ സെൽവത്തിനു നേരെ രാജേഷിൻറ ക്വട്ടേഷൻ പ്രകാരം ആക്രമണം നടന്നിരുന്നതായി പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts